Kerala News latest news National News World News

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മരിച്ചവരിൽ ഒരാൾക്ക് കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കശ്മീർ പൊലീസ്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ഷോപ്പിയാനിലെ അൽഷിപോറ മേഘലയിൽ ഇന്ന് രാവിലെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. മൊരിഫത്ത് മഖ്ബൂൽ, ജാസിം ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ.

കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമയുടെ കൊലപാതകത്തിൽ ഫാറൂഖിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ഈ വർഷം ഫെബ്രുവരിയിലാണ് കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമ കൊല്ലപ്പെടുന്നത്. ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ശർമയെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.

വീടിന് സമീപത്തെ മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് ശർമയ്ക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.

ALSO READ:‘ലോകകപ്പിലെ മുഴുവൻ ശമ്പളവും അഫ്ഗാൻ ദുരന്തബാധിതര്‍ക്ക്’; സഹായ ഹസ്തവുമായി റാഷിദ് ഖാൻ

Related posts

തുലാവർഷ തുടക്കം , 3 ദിവസം മഴ തുടരും

Gayathry Gireesan

നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍; നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി

Akhil

ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിളയ്ക്ക് ടാക്‌സി കാര്‍; സമ്മാനിച്ച് കമല്‍ ഹാസന്‍

Akhil

Leave a Comment