idukki kerala Kerala News latest latest news

വനം വന്യജീവി വാരാഘോഷം ; കുമളിയിൽ ജനബോധന റാലി സംഘടിപ്പിച്ചു

ഒക്ടോബർ 2ന് തുടങ്ങിയ വനം വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി കുമളിയിൽ ജനബോധന റാലി നടത്തി. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി. കുമളി ഹൈസ്കൂൾ അങ്കണത്തിൽ നിന്നാണ് വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായുള്ള റാലി തുടങ്ങിയത്. കുമളി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള ആയിരത്തോളം വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. താളമേളങ്ങളും നിശ്ചല ദൃശ്യങ്ങളും റാലി കൂടുതൽ മനോഹരമാക്കി. റാലി കുമളി ടൗൺ ചുറ്റി ഹോളിഡേ ഹോമിൽ സമാപിച്ചു.

Related posts

തൃശൂർ സ്വരാജ് റൗണ്ടിൽ കാഴ്ചശക്തിയില്ലാത്തവർക്കും ഇനി റോഡ് മുറിച്ച് കടക്കാം: മാതൃക സിഗ്നൽ സംവിധാനം സ്വന്തമായി വികസിപ്പിച്ച് തൃശൂർ സിറ്റി പൊലീസ്

Sree

കോഴിക്കോട് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

Akhil

പെരുമ്പാവൂരിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു

Akhil

Leave a Comment