Accident death Kerala News latest news

പെരുമ്പാവൂരിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു

കൊച്ചി: പെരുമ്പാവൂർ എം സി റോഡിൽ വല്ലത്ത് ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ ആങ്കാവ് പൈനാടത്ത് വീട്ടിൽ ജോസിന്റെ മകൾ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെയാണ് അപകടം. സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിൽനിന്നെത്തിയ ടിപ്പറാണ് സ്കൂട്ടറിൽ ഇടിച്ചത്.

ഒക്കൽ ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ക്രിസ്റ്റി ജോസ്. അവിവാഹിതയാണ്. സംസ്കാരം പിന്നീട്. വല്ലം-പാറപ്പുറം പുതിയ പാലം വഴി ആശുപത്രിയിലേക്ക് പോകുന്നതിനായി വഴി കാണിക്കുന്നതിനാണ് പിതാവ് കൂടെ പോയത്. മാതാവ്: മേരി, സഹോദരങ്ങൾ ജെസ്റ്റി, സ്റ്റെഫിൻ.

Related posts

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 3 പേർ മാത്രമെന്ന വാദത്തിൽ ഉറച്ച് പൊലീസ്; പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

Akhil

വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരിച്ചു തന്നില്ലെന്ന ഹർജിയിൽ നടപടി

Gayathry Gireesan

മഴ സാധ്യത കണക്കിലെടുത്ത് നാളെ സ്കൂളുകൾക്ക് അവധി

Akhil

Leave a Comment