Kerala News latest news Local News must read National News Trending Now

കളമശ്ശേരിയിൽ രാത്രി ബൈക്ക് ഓടിച്ചുകൊണ്ട് മദ്യപാനം; ദൃശ്യങ്ങൾ ട്വന്റിഫോറിന്

കളമശ്ശേരി എച്ച്എംടി റോഡിൽ ബൈക്ക് ഓടിച്ച് പരസ്യമായി മദ്യപാനം.
ബൈക്കിന് പുറകിൽ ഇരിക്കുന്ന ആളും ബൈക്ക് ഓടിക്കുന്ന ആളുമാണ് വാഹനം ഓടിച്ചു കൊണ്ട് മദ്യപിക്കുന്നത്.

ഇന്നലെ രാത്രി നടന്ന പരസ്യ മദ്യപാനത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. റോഡിൽ നിറയെ വാഹനങ്ങളുള്ളപ്പോഴായിരുന്നു ബൈക്ക് ഓടിച്ചുകൊണ്ടുള്ള മദ്യപാനം. 

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. പിന്നിരിക്കുന്നയാൾ മദ്യപിക്കുക മാത്രമല്ല ബൈക്ക് ഓടിക്കുന്ന വ്യക്തിക്ക് മദ്യക്കുപ്പി കൈമാറി മദ്യപിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.

വാഹന നമ്പർ പൊലീസ് പരിശോധിച്ചു. വാഹനത്തിന് രേഖകളൊന്നുമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ഇരുവരേയും ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related posts

തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്; കോടികളുമായി മുങ്ങിയ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പിടിവിച്ചു.

Sree

ഫേസ്ബുക്ക് ജന്മം കൊണ്ട വീട് വില്പനയ്ക്ക്…

Sree

കനത്ത മൂടല്‍മഞ്ഞ്; 26 ട്രെയിനുകള്‍ വൈകിയോടുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ.

Sree

Leave a Comment