India National News NewDelhi trending news Trending Now Weather World News

കനത്ത മൂടല്‍മഞ്ഞ്; 26 ട്രെയിനുകള്‍ വൈകിയോടുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ.

കനത്ത മൂടല്‍ മഞ്ഞ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളെയും സാരമായി ബാധിച്ചതിനാല്‍ 26 ട്രെയിനുകള്‍ ഇന്ന് വൈകി സര്‍വീസ് നടത്തുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ. പല സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞ് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.(26 trains delayed due to heavy fog).

ഗോരഖ്പൂര്‍-ബതിന്ദാ ഗോരഖ്ധാം എക്‌സ്പ്രസ്, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്- അമൃത്സര്‍ എക്‌സ്പ്രസ്, പ്രതാപ്ഗഡ്-ഡല്‍ഹി പദ്മാവത് എക്‌സ്പ്രസ്, ബറൗണി-ന്യൂ ഡല്‍ഹി ക്ലോണ്‍ സ്‌പെഷ്യല്‍, കതിഹാര്‍-അമൃത്സര്‍ എക്‌സ്പ്രസ്, വിശാഖപട്ടണം-ന്യൂഡല്‍ഹി ആന്ധ്രാപ്രദേശ് എക്‌സ്പ്രസ്, ജബല്‍പൂര്‍-ഹസ്രത്ത് നിസാമുദ്ദീന്‍ ഗോണ്ട്വാന എക്‌സ്പ്രസ് എന്നിവ 3 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

ദര്‍ഭംഗ-ന്യൂ ഡല്‍ഹി ക്ലോണ്‍ സ്‌പെഷ്യല്‍, ഗയ-ന്യൂ ഡല്‍ഹി മഹാബോധി എക്‌സ്പ്രസ്, ഹൗറ-ന്യൂ ഡല്‍ഹി പൂര്‍വ എക്‌സ്പ്രസ് എന്നിവ 4 മണിക്കൂര്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. പുരി-ന്യൂഡല്‍ഹി പുരുഷോത്തം എക്സ്പ്രസ്, അസംഗഡ്-ഡല്‍ഹി കൈഫിയാത്ത് എക്സ്പ്രസ്, കാമാഖ്യ-ഡല്‍ഹി ബ്രഹ്‌മപുത്ര മെയില്‍, ജയ്നഗര്‍-അമൃത്സര്‍ ക്ലോണ്‍ സ്പെഷ്യല്‍ എന്നിവയും 6 മണിക്കൂര്‍ വൈകി ഓടുന്നു.
ദര്‍ഭംഗ-ന്യൂഡല്‍ഹി ബീഹാര്‍ സമപാര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്, രേവ -ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, പ്രയാഗ്രാജ്-ന്യൂ ഡല്‍ഹി എക്‌സ്പ്രസ്, രാജേന്ദ്ര നഗര്‍ ടെര്‍മിനല്‍-ന്യൂ ഡല്‍ഹി സമ്പൂര്‍ണ ക്രാന്തി എക്‌സ്പ്രസ്, ഭുവനേശ്വര്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, ഗാസിപൂര്‍ സിറ്റി-ആനന്ദ് വിഹാര്‍ എക്‌സ്പ്രസ്, സുഹൈല്‍ദേവ് എക്‌സ്പ്രസ്. -ന്യൂ ഡല്‍ഹി ശര്‍മ്മജീവി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഹൈദരാബാദ്-ഹസ്രത്ത് നിസാമുദ്ദീന്‍ ദക്ഷിണ്‍ എക്‌സ്പ്രസ്, എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ -ന്യൂഡല്‍ഹി ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസ്, അമൃത്സര്‍-ബിലാസ്പൂര്‍ ഛത്തീസ്ഗഡ് എക്‌സ്പ്രസ് എന്നിവയും ബുധനാഴ്ച വൈകിയോടുന്ന സര്‍വീസുകളാണ്.
https://www.e24newskerala.com/

Related posts

‘സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം’; മന്ത്രി വി ശിവന്‍കുട്ടി

Akhil

ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകൾക്ക് നിരോധനം

Sree

പിന്തുടർന്ന് ശല്യപ്പെടുത്തി; പ്രതികരിച്ച വിദ്യാർത്ഥിനിയെ യുവാവ് ട്രെയിനു മുന്നിൽ തള്ളിയിട്ട് കൊന്നു

Editor

Leave a Comment