investment fraud Kerala News Local News thrissur trending news Trending Now

തൃശ്ശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ് ; ‘ധനവ്യവസായ’ ഉടമകൾക്കെതിരെ കൂട്ടപരാതി,ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

തൃശൂർ: തൃശ്ശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ് ധനകാര്യ സ്ഥാപനമായ ‘ധനവ്യവസായ’ യിൽ പണം നിക്ഷേപിച്ച മുന്നൂറിലേറെപേരാണ് കബിളിക്കപെട്ടതു. 100 കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. 1 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് പലർക്കും കിട്ടാനുള്ളത്. 15 ശതമാനം പലിശ വാഗദാനം ചെയ്താണ് ഇവർ തട്ടിപ് നടത്തിയത്. ജില്ലാ ക്രൈംബ്രാഞ്ചിനു മുന്നിൽ 100 ഏറെ പേർ പരാതിയുമായെത്തി.

തൃശൂർ വടൂക്കര സ്വദേശിയായ പി .ഡി ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. ഭാര്യയും മക്കളും ഡയറക്ടർമാരാണ്. നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായെത്തിയെത്തുടർന്ന് പിന്നാലെ ജോയിയും കുടുംബവും മുങ്ങി. ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ. അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയുടെ വസതിക്കു മുന്നിലും നിക്ഷേപകരുടെ നിരയുണ്ട്.

15 ശതമാനം പലിശ നൽകുമെന്നായിരുന്നു വാക്ദാനം. ആറുമാസമായി നിക്ഷേപിച്ചവർക്ക് പലിശ ലഭിച്ചില്ല. ജോണി എന്ന നിക്ഷേപകന് മാത്രം കിട്ടാനുള്ളത് 51.5 ലക്ഷം രൂപയാണ്. തൃശൂർ പി.ഒ റോഡിലെ ഓഫീസിന്‌ മുന്നിൽ ഡ്രൈവർമാർ,ചുമട്ടുതൊഴിലാളികൾ കടകളിൽ ജോലിക്ക് നിക്കുന്നവർ എന്നിങ്ങനെ നിക്ഷേപകരുടെ വലിയ കൂട്ടമുണ്ട്. ഒട്ടേറെപേർ പണം കിട്ടാൻ വഴിയുണ്ടോയെന്ന് അന്വേഷിച്ചെത്തി. ഒരു ലക്ഷം മുതൽ 50 ലക്ഷം രൂപവരെ നഷ്ട്ടമായവരാണ് ഇവരിൽ പലരും. പരാതിയിൽ തൃശൂർ സിറ്റി പോലീസ് ആറു കേസുകൾ റെസിസ്റ്റർ ചെയ്തിട്ടുണ്ട്. നൂറിലേറെപ്പേർ പരാതിയുമായി എത്തിയതിന് പിന്നാലെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ ക്രൈംബ്രാഞ്ചും അറിയിച്ചു.

READ MORE: https://www.e24newskerala.com/

Related posts

വന്ദേഭാരതിലെ യാത്ര ബിജെപി ഓഫീസിൽ ഇരുന്ന പോലെയെന്ന് കെ മുരളീധരൻ; പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസമാണെന്ന് വി മുരളീധരൻ

Akhil

പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാന്‍ യുഎഇ; യുദ്ധത്തില്‍ പരുക്കേറ്റ ആയിരം കുട്ടികള്‍ക്ക് ചികിത്സ നല്‍കും

Akhil

പാലക്കാട് തരൂർ കൃഷി ഓഫീസർക്ക് കർഷകന്റെ മർദ്ദനം; കൃഷി ഓഫീസർ ആശുപത്രിയിൽ ചികിത്സയിൽ

Akhil

Leave a Comment