thrissur swaraj round
Kerala News latest news thrissur Trending Now

തൃശൂർ സ്വരാജ് റൗണ്ടിൽ കാഴ്ചശക്തിയില്ലാത്തവർക്കും ഇനി റോഡ് മുറിച്ച് കടക്കാം: മാതൃക സിഗ്നൽ സംവിധാനം സ്വന്തമായി വികസിപ്പിച്ച് തൃശൂർ സിറ്റി പൊലീസ്

തൃശൂർ : സിഗ്നലിൽ കണ്ണുള്ളവർ പോലും തിരക്കിനിടയിൽ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെടുമ്പോൾ കാഴ്ചയില്ലാത്തവർക്ക് ഇതിന് പരിഹാരം കാണുകയാണ് തൃശൂർ സിറ്റി പൊലീസ്. നായ്ക്കനാൽ ജംഗ്ഷനിലാണ് മാതൃക സിഗ്നൽ സംവിധാനം നടപ്പിലാക്കുന്നത്.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന്റേതാണ് ആശയം. ട്രാഫിക് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. ബിനന്റെ മേൽനോട്ടത്തിൽ പൊലീസ് അക്കാദമിയിലെ സബ് ഇൻസ്പെക്ടറും ഇലക്ട്രോണിക്സ് ബിരുദ ധാരിയുമായ സബ് ഇൻസ്പെക്ടർ ബോബി ചാണ്ടിയാണ് സിഗ്നൽ സംവിധാനം നിർമ്മിച്ചത്.

തൃശൂർ നഗരത്തിലെ ഗതാഗത സംവിധാനത്തെ പൊതുജന സൗഹൃദമാക്കി മാറ്റുന്നതിനുവേണ്ടിയുള്ള കാൽവെപ്പാണിതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഉപകരണം നിർമ്മിക്കുന്നതിന് ചിലവായ തുകയും പൊലീസുദ്യോഗസ്ഥർ തന്നെയാണ് വഹിച്ചിട്ടുള്ളത്.

സ്വരാജ് റൗണ്ടിൽ നായ്ക്കനാൽ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ലൈറ്റ് അനുസരിക്കാതെ വാഹനങ്ങൾ മറികടക്കുകയും, ഇതുമൂലം നിരവധി അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്. വാഹനങ്ങൾ സീബ്രാലൈനിലേക്ക് കയറ്റി നിർത്തുന്നതുമൂലം യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സാധിക്കാതെ വരികയും, സിഗ്നൽ ലൈറ്റിൽ പച്ചവെളിച്ചം തെളിയുമ്പോൾ അമിതമായ ഹോൺ ഉപയോഗം മൂലം ശബ്ദമലിനീകരണവും സൃഷ്ടിക്കപ്പെടുന്നു.

വടക്കുന്നാഥ ക്ഷേത്രമൈതാനത്തേക്കും തിരിച്ചും റോഡ് മുറിച്ചുകടക്കുന്നവരിൽ പലരും അംഗപരിമിതരും കാഴ്ചശക്തിയില്ലാത്തവരുമാണ്.റോഡ് മുറിച്ചുകടക്കുന്നവരിൽ നിരവധി മുതിർന്ന പൗരൻമാരും ഉണ്ടാകും. ഇതെല്ലാം കണക്കിലെടുത്ത്, സിഗ്നൽ ലൈറ്റ് അനുസരിക്കാത്തവരേയും ട്രാഫിക് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും കണ്ടെത്താൻ നമ്പർ പ്ലേറ്റ് റീഡിങ്ങ് സംവിധാനത്തോടെയുള്ള നിരവധി,

റോഡ് മുറിച്ചുകടക്കുന്നവരിൽ നിരവധി മുതിർന്ന പൗരൻമാരും ഉണ്ടാകും. ഇതെല്ലാം കണക്കിലെടുത്ത്, സിഗ്നൽ ലൈറ്റ് അനുസരിക്കാത്തവരേയും ട്രാഫിക് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും കണ്ടെത്താൻ നമ്പർ പ്ലേറ്റ് റീഡിങ്ങ് സംവിധാനത്തോടെയുള്ള നിരവധി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും ദൃശ്യങ്ങൾ തത്സമയം കൺട്രോൾ റൂമിലേക്ക് കൈമാറും

നിയമലംഘകർക്ക് ദൃശ്യങ്ങളടക്കം അയച്ചുനൽകി നിലവിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ലൈറ്റിനെ പൊലീസുദ്യോഗസ്ഥനായ ബോബി ചാണ്ടി രൂപകൽപ്പനചെയ്ത് നിർമ്മിച്ച മറ്റൊരു ഉപകരണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. സിഗ്നലിൽ ചുവപ്പുലൈറ്റ് തെളിയുമ്പോൾ ഈ ഉപകരണത്തിന്റെ മുകൾ ഭാഗം കറങ്ങുകയും, പ്രത്യേക വിസിൽ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും.

വാഹനങ്ങൾ നിർത്തിയിടുമ്പോൾ ഈ ശബ്ദം കേട്ട്, കാഴ്ചശക്തിയില്ലാത്തവർക്ക് റോഡുമുറിച്ചുകടക്കാൻ സഹായിക്കും. കാഴ്ചശക്തിയും കേൾവിശക്തിയുമില്ലാത്തവർക്ക് ഉപകരണത്തിന്റെ മുകളിൽ തൊട്ടുനോക്കി, റോഡ് മുറിച്ചുകടക്കേണ്ട സമയവും മനസിലാക്കാം. നായ്ക്കനാൽ സിഗ്നൽ ലൈറ്റ് പ്രദേശത്ത് ഇത്തരത്തിലുള്ള നാല് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സ്വരാജ് റൗണ്ടിൽ നിന്നും തേക്കിൻകാട് മൈതാനത്തേക്ക് മുറിച്ചുകടക്കുന്നയിടത്തും, ഷൊർണൂർ റോഡ് മുറിച്ചുകടക്കുന്നിടത്തുമാണ് ഇത് ഇത് സ്ഥാപിച്ചിരിക്കുന്നത്.

READ MORE: https://www.e24newskerala.com/

Related posts

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും

Akhil

ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ സിദ്ധാര്‍ഥിന് ഇത് പുതുജന്മം; കരുതലായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍.

Sree

എഐ ക്യാമറ ആദ്യ ഗഡു കെൽട്രോണിന് നൽകണം; സംസ്ഥാന സർക്കാരിന് അനുമതി നൽകി ഹൈക്കോടതി

Akhil

Leave a Comment