ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ എഴുതിയ ഒരു കൊച്ചു മിടുക്കിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പേര് ഭാവിക മഹേശ്വരി. തനറെ പതിമൂന്നാമത്തെ വയസിൽ ഈ ഒരു പുസ്തകം എഴുതാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. സൂറത്ത് സ്വദേശിനിയാണ് ഭാവിക. എട്ടാം ക്ലാസുകാരിയായ ഭാവിക മോട്ടിവേഷണല്‍ സ്പീക്കര്‍, രണ്ടു പുസ്തകങ്ങളുടെ രചയിതാവ് എന്നീ മേഖലകളിൽ ഈ ചെറിയ പ്രായത്തിൽ തന്നെ സജീവമാണ്.
ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ എഴുതാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഭാവിക പറയുന്നതിങ്ങനെ- ഡൽഹിയിൽ വെച്ചായിരുന്നു എനിക്ക് ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് നല്‍കിയത്. ആ സമയത്ത് രാഷ്ട്രപതിഭവന്‍ സന്ദർശിച്ചിരുന്നു. അപ്പോൾ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മുര്‍മുവിന്റെ പേര് പ്രഖ്യാപിച്ച സമയമായിരുന്നു. അങ്ങനെയാണ് ദ്രൗപദി മുര്‍മുവിന്റെ ജീവിതത്തെ കുറിച്ചും അഭിമുഖീകരിച്ച ജീവിത സാഹചര്യങ്ങളെ കുറിച്ചും പ്രവർത്തന മേഖലകളെ കുറിച്ചും അടുത്തറിയുന്നത്. അച്ഛനാണ് മുര്‍മുജിയെപ്പറ്റി പറഞ്ഞുതന്നത്”.
READ ALSO: https://www.e24newskerala.com/national-news/15th-president-of-india-draupadi-murmu/