fire kerala Kerala News latest latest news thrissur

25 ലക്ഷത്തിൻ്റെ ന്യൂ ജെൻ ബൈക്കുകൾ കത്തിനശിച്ചു

തൃശ്ശൂർ ചാലക്കുടി മുരിങ്ങൂരിൽ ബൈക്ക് വർക്‌ഷോപ്പിന് തീ പിടിച്ച് 12 ന്യൂ ജെൻ ബൈക്കുകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വർക്‌ഷോപ്പാണ് കത്തിനശിച്ചത്. കത്തിയതിനുശേഷം അടുത്തുള്ള ഫ്ളാറ്റിലെ ജനാലയിലൂടെ പുക ഫ്ലാറ്റിനകത്ത് കടന്ന സാഹചര്യം ഉണ്ടായപ്പോൾ ഫ്ളാറ്റിലെ താമസക്കാരാണ് സംഭവം ആദ്യം അറിയുന്നത്. തുടർന്ന് കടയുടമ അനീഷിനെ വിളിച്ചു വരുത്തുകയായിരുന്നു. അനീഷ് എത്തി ഷട്ടറുകൾ തുറന്ന് ബൈക്കുകൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. അതിനിടെ ചാലക്കുടി ഫയർഫോർസും കൊരട്ടി പോലീസും സ്ഥലത്തെത്തിയെങ്കിലും ബൈക്കുകൾ കത്തിനശിച്ചിരുന്നു. കത്തിനശിച്ചവയിൽ ന്യൂ ജെൻ ബൈക്കുകളാണ് അധികവും. 4 ലക്ഷത്തോളം വില വരുന്ന ബൈക്ക് അടക്കം 12 ബൈക്കുകളാണ് കത്തിനശിച്ചത്. അപകട കാരണം വ്യക്തമല്ല. ഷോർട് സെർക്യൂട്ട് ആവാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അനീഷ് വ്യക്തമാക്കി.

Related posts

സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി

Sree

കൊല്ലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Sree

കൂത്തുപറമ്പില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പിതാവ് റിമാന്‍ഡില്‍

Editor

Leave a Comment