kerala Kerala News kollam latest latest news pocso

വിദ്യാർത്ഥികളെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം ; ട്രൈബൽ എൽ പി സ്കൂളിലെ അധ്യാപകനെതിരെ പരാതി

കൊല്ലം കുളത്തൂപ്പുഴയിൽ വിദ്യാർത്ഥികളെ അദ്ധ്യാപകൻ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ട്രൈബൽ എൽ പി സ്കൂളിലെ അറബി അധ്യാപകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് മാസം മുൻപാണ് ഇയാൾ സ്കൂളിൽ അധ്യാപകനായി എത്തുന്നത്. അന്ന് മുതൽ വിദ്യാർത്ഥികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ശരീരത്തിൽ സ്പർശിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. നിരവധി പരാതികൾ ഇയാൾക്കെതിരെയുണ്ട്. രണ്ട് വിദ്യാർത്ഥികളുടെ മൊഴിയെടുത്താണ് പോക്സോ ,പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കുളത്തൂപ്പുഴ പോലീസ് കേസെടുത്തത്.

Related posts

സിനിമയല്ല, ജീവിതം ;വിനായകൻ തെറ്റോ ശരിയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ; ഉമാ തോമസ്

Akhil

‘മമ്മൂക്ക അങ്ങനെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നു’; തന്റെ പേര് മാറ്റുന്നുവെന്ന് വിന്‍സി അലോഷ്യസ്

Akhil

കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം.ഹസന്

Akhil

Leave a Comment