kerala Kerala News latest latest news Tiger Attack wayanad

പുൽപ്പള്ളിയിൽ വീണ്ടും കടുവ ; ആടിനെ കൊന്ന നിലയിൽ കണ്ടെത്തി

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് സംശയം. സുരഭിക്കവലയിലെ ഒരു ആടിനെ കൊന്ന നിലയിൽ കണ്ടെത്തി. പുലിശല്യം ഉള്ളതിനാൽ വനം വകുപ്പ് പുലിയെ പിടിക്കുന്നതിനുള്ള കൂട് വച്ചിട്ടുണ്ട്. ഇതിനിടയിലാണ് ആടിനെ പിടിച്ചത്. ആടിനെ പിടിച്ചത് പുലി തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് കാൽപാടുകളും മറ്റും നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം ഈ പ്രദേശത്തെ തന്നെ ഒരു പശുക്കിടാവിനെയും കടുവ പിടിച്ചിരുന്നു. ഒരു മാസത്തിനിടയിൽ അഞ്ചാറു വളർത്തു മൃഗങ്ങളെ കടുവ പിടിച്ചിട്ടുണ്ട്. വനം വകുപ്പ് കൂട് വച്ചിട്ടും കൂട്ടിൽ പുലി കുടുങ്ങുന്നില്ല എന്നതാണ് നിലവിലെ പ്രതിസന്ധി.

Related posts

“ഏറ്റവും നീളം കൂടിയ താടി”; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത

Akhil

പാലക്കാട് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Akhil

1000 കടന്നു പാചകവാതക വില…!

Sree

Leave a Comment