Chennai death latest latest news tamil nadu

ചെന്നൈയിൽ ദളിദ് യുവാവിനെ കാമുകിയുടെ വീട്ടുകാർ കൊലപ്പെടുത്തി

മരിച്ചത് ദളിദ് വിഭാഗത്തിൽ പെട്ട 24 വയസുള്ള ജീവ എന്ന യുവാവാണ്. രണ്ട് വർഷത്തോളമായി പ്രബല ജാതിയിലുള്ള ഒരു യുവതിയുമായി ജീവ പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടുക്കാർ എതിർത്തിരുന്നു. മാത്രവുമല്ല മറ്റൊരു പുരുഷനുമായി പെൺകുട്ടിയുടെ കല്യാണം ഉറപ്പിക്കുകയും ചെയ്തു. അതിനിടയിൽ ജീവ ഇരുവരും ഒരുമിച്ചുള്ള ചിത്രം യുവാവിന് അയച്ചുകൊടുത്തു എന്നാണ് പറയുന്നത്. ഇതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജീവയുമായി പെൺകുട്ടിയുടെ വീട്ടുകാർ വലിയ വാക്കേറ്റമൊക്കെ നടത്തിയിരുന്നു. ജീവയെ ശ്മശാനത്തിലേക്ക് ഈ പെൺകുട്ടിയെ ഉപയോഗിച്ച് വിളിച്ചുവരുത്തുകയായിരുന്നു. ശേഷമാണ് യുവാവിനെ കൊലപ്പെടുത്തിയത്. യുവാവിൻ്റെ മൃതദേഹത്തിനരികിൽ യുവാവിൻ്റെ വളർത്തുനായയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്.കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ പ്രതിയുടെമേൽ ചുമത്തിയിട്ടുണ്ട് . പ്രതികൾ ഒളിവിലാണ്.

Related posts

മക്കളെ കാണുന്നതിനെ ചൊല്ലി തർക്കം; ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു

Akhil

എയ്‌ഡ്‌സ്‌ പരത്താൻ ഉദ്ദേശം; 10 വയസുകാരനെ പീഡിപ്പിച്ചയാൾക്ക് ശിക്ഷ

Akhil

ഇസ്രയേലുമായി സന്ധി കരാറിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു; ഹമാസ് തലവൻ

Akhil

Leave a Comment