Kerala News latest news must read palakkad

മക്കളെ കാണുന്നതിനെ ചൊല്ലി തർക്കം; ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു

പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഹന്നത്തിന്റെ ഭർത്താവ് ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 7.20 ഓടെയാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് ശ്രീകൃഷ്ണപുരം പൊലീസ് പറയുന്നു.

മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിനിടയാക്കിയത്. ഗുരുതരമായി പരിക്കേറ്റ ഹന്നത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

സ്‌ക്രാച്ച് വീണാല്‍ സ്വയം പരിഹരിക്കും; സെല്‍ഫ് ഹീലിങ് ഡിസ്‌പ്ലേ എത്തുന്നു

Akhil

പെൺകരുത്ത്… റാഫേൽ യുദ്ധവിമാന പൈലറ്റായ ആദ്യ വനിത ശിവാംഗി സിംഗ്

Sree

വയനാട് പനമരത്ത് കിണർ ഇടിഞ്ഞു താഴ്ന്നു

Akhil

Leave a Comment