Kerala News latest news must read Rain

കനത്ത മഴയിലും ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്; ഇന്നലെ മാത്രം എത്തിയത് അരലക്ഷത്തോളം ഭക്തർ


കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്. ഇന്നലെ മാത്രം 38,000 ഭക്തർ ദർശനം നടത്തി. ഇന്നും അര ലക്ഷത്തോളം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ മൂന്ന് ദിവസത്തിനിടെ ദർശനത്തിനെത്തിയത് 1,61,789 ഭക്തരായിരുന്നു. വെർച്വൽ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 -ത്തോളം ഭക്തരും.

പുൽമേടിലൂടെ 94 അയ്യപ്പന്മാരും സന്നിധാനത്ത് ദർശനത്തിനെത്തി. കഴിഞ്ഞ ദിവസം അയ്യപ്പ ഭക്തർക്ക് വേണ്ടി കാനന പാത തുറന്നു നൽകിയിരുന്നു. ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഉണ്ടായിട്ടില്ല.

വരും ദിവസങ്ങളിൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.കാനനപാതയിൽ 50-ഓളം ഉദ്യോഗസ്ഥരെ നിയമിച്ച് വനംവകുപ്പ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്.

ALSO READ:മക്കളെ കാണുന്നതിനെ ചൊല്ലി തർക്കം; ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു

Related posts

എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു; അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Sree

‘അവർ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്’; പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എം സ്വരാജ്

Akhil

കോഴിക്കോട് 19കാരിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി ജുനൈദ് അറസ്റ്റിൽ

Akhil

Leave a Comment