Dengue
Health Kerala News

എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു; അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

എറണാകുളത്ത് ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. ഈ വര്‍ഷം ഇതുവരെ 2269 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 593 സ്ഥിരീകരിച്ച കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളിലും വര്‍ധനയാണുള്ളത്. ഇതുവരെ ഏഴ് സ്ഥിരീകരിച്ച ഡെങ്കിപ്പനി മരണങ്ങളും അഞ്ച് സംശയിക്കുന്ന മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു ( Dengue spreads in Ernakulam ).

മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണങ്ങളില്‍ അധികവും മാരകമായ ഡെങ്കി ഹെമറാജിക് ഫീവര്‍ മൂലമാണ്. രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനിയാണ് ഡെങ്കി ഹെമറാജിക് പനി. ചികിത്സിച്ചാല്‍ പോലും ഭേദമാകാന്‍ പ്രയാസമുള്ള ഡെങ്കി ഹെമറാജിക് പനി മാരകമാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം.

ഡെങ്കിപ്പനിമൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയില്‍ ഇതുവരെ ഏഴ് സ്ഥിരീകരിച്ച ഡെങ്കിപ്പനി മരണങ്ങളും അഞ്ച് സംശയിക്കുന്ന മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതില്‍ ഭൂരിഭാഗവും രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനി (ഡെങ്കി ഹെമറാജിക് പനി) മൂലമാണ്. ഡെങ്കി ഹെമറാജിക് പനി മാരകമാണ്. ഡെങ്കി ഹെമറാജിക് ഫീവര്‍ ചികിത്സിച്ചാല്‍ പോലും ചിലപ്പോള്‍ ഭേദമാക്കാന്‍ സാധിച്ചുവെന്നുവരില്ല. ഈ വര്‍ഷം ഉണ്ടായ ഡെങ്കിപ്പനി മരണങ്ങളില്‍ കൂടുതലും ഇത്തരത്തില്‍ സംഭവിച്ചതാണ്.

ഈ വര്‍ഷം ഇതുവരെ 2269 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 593 സ്ഥിരീകരിച്ച കേസുകളമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജൂണ്‍ മാസത്തിലാണ്. ജൂലൈ മാസത്തില്‍ മാത്രം ഇതുവരെ 243 സംശയിക്കുന്ന കേസുകളും 45 സ്ഥിരീകരിച്ച കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഡെങ്കിപ്പനി വിവിധങ്ങളായ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. മറ്റു പല വൈറല്‍ പനിയും പോലെ ഡെങ്കിപ്പനിയും അനിശ്ചിതമായ ഭാവപ്പകര്‍ച്ച രീതികള്‍ കാണിക്കുന്നു.

Read also:- ജന്തുജന്യ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ?

രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമാക്കാതെയും വൈറല്‍ പനി പോലെയും ഡെങ്കിപ്പനി വന്ന് പോകാം. എന്നാല്‍ ചിലപ്പോള്‍ രോഗം സങ്കീര്‍ണ്ണമായി രോഗിയുടെ ജീവനു തന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവര്‍, ഡെങ്കു ഷോക്ക് സിന്‍ഡ്രോം എന്നീ ഗുരുതരമായ അവസ്ഥ ഉണ്ടാകാം. ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാല്‍ കൂടുതല്‍ ഗുരുതരമാകാം. ആദ്യം രോഗം വന്നു പോയത് ചിലപ്പോള്‍ അറിയണമെന്നില്ല. അതിനാല്‍ ഡെങ്കിപ്പനി ഉണ്ടായാല്‍ രണ്ടാമത് രോഗം വരുന്നതെന്ന രീതിയില്‍ തന്നെ അതീവ ശ്രദ്ധ പുലര്‍ത്തണം.

Story Highlights: Dengue spreads in Ernakulam

Related posts

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്

sandeep

കോന്നി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുമതി; ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങുമെന്ന് മന്ത്രി

sandeep

വിദേശയാത്രയ്ക്ക് പണം നൽകിയില്ല, ഭര്‍തൃപിതാവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി

sandeep

Leave a Comment