‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റിൽ സംഭാവന നൽകാൻ എഴുത്തുകാരെ ക്ഷണിച്ച് സംവിധായകൻ സുകുമാർ. അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് ”പുഷ്പ: ദി റൂൾ”. പുഷ്പ: ദി റൂളിന്റെ തിരക്കഥയിലെ രംഗങ്ങളോ, ഷോട്ടുകളോ, ഫ്രെയിമുകളോ പോലും സംഭാവന ചെയ്യാം. എഴുത്തുകാർക്ക് മികച്ച തുക പാരിതോഷികമായും നൽകും. തിരക്കഥയിലെ സംഭാവനകൾക്ക് ചിത്രത്തിന്റെ ടൈറ്റിലുകളിൽ ക്രെഡിറ്റ്സും ലഭിക്കും.
READ ALSO:-കമല്‍ഹാസന്റെ ‘വിക്രം’ ഒടിടിയിലെത്തുന്നു, ടീസർ പുറത്ത്
രണ്ടാം ഭാഗത്തെ ആദ്യത്തെതിലും മികച്ചതും അതുല്യവുമാക്കാനുള്ള തയാറെടുപ്പിനിടെയാണ് ഈ അവസരം എഴുത്തുകാർക്കായി ഒരുക്കുന്നത്. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രത്തിനായി തെലുങ്ക് മാത്രമല്ല മറ്റ് സിനിമ വ്യവസായങ്ങളിൽ നിന്നുള്ള കഴിവുള്ള എഴുത്തുകാർക്കും പങ്കാളികളാകാം. റിലീസ് ചെയ്ത ആദ്യദിനം തന്നെ, കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ: ദി റൈസ് നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്.
STORY HIGHLIGHTS:-Pushpa 2 director Sukumar invites writers to develop scenes