Kerala Government flash news latest news

സ്റ്റോപ്പില്‍ നിര്‍ത്താതെ ചീറിപ്പാഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ കുട്ടിയ്ക്ക് പരുക്ക്

കോട്ടയം പാക്കില്‍ കവലയില്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചുവീണു. അമിത വേഗതയില്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് കടന്നുപോകുകയായിരുന്നു. ബസിന്റെ ഡോര്‍ അടച്ചിരുന്നില്ലെന്ന് ബസില്‍ നിന്ന് വീണ് പരുക്കേറ്റ വിദ്യാര്‍ത്ഥി ട്വന്റിഫോറിനോട് പറഞ്ഞു. സംഭവത്തില്‍ സ്വകാര്യ ബസിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് ബസില്‍ മടങ്ങുകയായിരുന്ന കുട്ടി തന്റെ സ്റ്റോപ്പെത്തിയപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റുനിന്നു. ഇറങ്ങാനായി നീങ്ങി നിന്ന കുട്ടി വാതിലില്ലാത്തതിനാല്‍ വണ്ടി അമിത വേഗത്തില്‍ പാഞ്ഞപ്പോള്‍ താഴെ വീഴുകയായിരുന്നു

കുട്ടിയുടെ മുന്‍വശത്തെ പല്ലുകള്‍ക്ക് പൊട്ടലുണ്ടെന്ന് കുട്ടിയുടെ പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. കുട്ടിയുടെ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. മുഖത്ത് സ്റ്റിച്ചുമുണ്ട്. ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. കുട്ടി വീണ ശേഷം നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞിരുന്നു.

READMORE : പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കഴുത്തറുത്ത് കാട്ടിൽ തള്ളി; യുവാവ് അറസ്റ്റിൽ

Related posts

ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല’; സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി

Sree

അമിതാഭ് ബച്ചൻ എന്നും പ്രചോദനമെന്ന് രജനികാന്ത്; രജനി ഏറ്റവും പ്രിയപ്പെട്ട സുഹൃത്തെന്ന് അമിതാഭ് ബച്ചൻ

Editor

ധനമന്ത്രി നിർമല സീതാരാമൻ ആശുപത്രി വിട്ടു.

Sree

Leave a Comment