പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് ബാഗിലാക്കി കാട്ടിൽ തള്ളുകയായിരുന്നു. യുവതി മറ്റൊരാളോടൊപ്പം ദുർഗാ പൂജയ്ക്ക് പോയതിൻ്റെ ദേഷ്യത്തിലാണ് കൊലപാതക ശ്രമമെന്ന് പൊലീസ്.
അസമിലെ ക്യാച്ചർ ജില്ലയിൽ ഒക്ടോബർ 3 നാണ് സംഭവം. പെൺകുട്ടി തൻ്റെ കാമുകിയാണെന്ന് 26 കാരൻ അവകാശപ്പെടുന്നു. പെൺകുട്ടി മറ്റൊരാൾക്കൊപ്പം ദുർഗാ പൂജ ചടങ്ങിൽ പങ്കെടുത്തതാണ് യുവാവിനെ ചൊടിപ്പിച്ചത്. ഇവിടെ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപ്പോയി ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് കഴുത്തറുത്ത് ബാഗിലാക്കി കാട്ടിൽ തള്ളി.
ഒക്ടോബർ 3 ന് മകളെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടു. എന്നാൽ പെൺകുട്ടി ആക്രമണത്തെ അതിജീവിച്ചു സ്വയം മോചിതയായ പെൺകുട്ടി അടുത്ത ദിവസം രാത്രി വൈകി വീട്ടിൽ തിരിച്ചെത്തി. ചോരയിൽ കുളിച്ച പെൺകുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ അവൾ സിൽചാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്.
READMORE : നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം; വാഹനം തലകീഴായി മറിഞ്ഞു