biriyani challenge
Kerala Government flash news latest news

25 യുവാവിന്റെ ചികിത്സാച്ചെലവിനായി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ച് ഒരുനാട്

എപ്ലാസ്റ്റിക് അനീമിയ ബാധിച്ച 25 വയസുകാരന് സഹായവുമായി ഒരു നാട് മുഴുവൻ രം​ഗത്ത്. രോ​ഗം ബാധിച്ച തൃശൂർ മേലൂർ ദേവരാജഗിരിയിലെ ജിഷ്ണുവിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് നാട്ടുകാർ ചേർന്ന് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചത്. കുന്നപ്പിള്ളിയെന്ന പ്രദേശത്തെ സുമനസുകളാണ് ജിഷ്ണുവിനായി കൈകോർത്തത്. ചികിത്സയ്ക്കായി 35 ലക്ഷം രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ( Aplastic anemia in young man; Biryani fest for medical expenses )

തുക മുഴുവൻ കാരുണ്യ മനസുകളിൽ നിന്ന് സ്വരൂപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ബിരിയാണി ഫെസ്റ്റിലൂടെ 2,500 ബിരിയാണിക്കിറ്റുകളാണ് വിറ്റഴിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിതയുടെ നേതൃത്തിൽ സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റാണ് ജനകീയമായി മാറിയത്. കുന്നപ്പിള്ളി എസ്.എൻ.യു.പി സ്‌കൂളിൽ നടന്ന ബിരിയാണി മേളയിലേക്ക് നിരവധി സാധനങ്ങളും സംഭാവനയായെത്തി.

READ ALSO:-ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും തുടങ്ങി എല്ലാ ജോലികളും ചെയ്യുന്നത് ഇവരാണ്; ഭിന്നശേഷിക്കാർ നടത്തുന്ന കഫേ

പെരിങ്ങത്ര ബിനോയിയുടെ നേതൃത്വത്തിൽ പാചകക്കാർ സൗജന്യമായി സേവനം ചെയ്തപ്പോൾ യുവജനങ്ങളടക്കം നിരവധി പേരാണ് ഇവരെ സഹായിക്കുന്നതിന് ഒപ്പം കൂടിയത്. മജ്ജയിലെ സ്റ്റെം കോശങ്ങൾ നശിക്കുന്ന രോഗമാണ് എപ്ലാസ്റ്റിക് അനീമിയ. മജ്ജയെ രോഗം ബാധിച്ചാൽ രക്താണുക്കളുടെ ഉൽപാദനം കുറയുകയോ അവ കൂടുതലായി നശിക്കുകയോ ചെയ്യും.

എപ്ലാസ്റ്റിക് അനീമിയ ഉണ്ടാവാൻ പല കാരണങ്ങളുണ്ട്. ചിലതരം മരുന്നുകൾ, വൈറസ് രോഗങ്ങൾ, അർബുദങ്ങൾ, പ്രതിരോധശക്തി കുറക്കുന്ന രോഗങ്ങൾ തുടങ്ങിയ മൂലം എപ്ലാസ്റ്റിക് അനീമിയയുണ്ടാകാം. ഇതിന്റെ ഫലമായി രക്താണുക്കൾ വളരെയധികം കുറയുന്ന അവസ്ഥയും രക്തസ്രാവവുമുണ്ടാകും.

Related posts

തൃശ്ശൂരിൽ വാഹനാപകടം;ഒരു മരണം

sandeep

കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി;മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആശ്വാസം

Sree

വീട്ടുകാരിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു; ദുബായിൽ വീട്ടുജോലിക്കാരിക്ക് തടവുശിക്ഷ.

Sree

Leave a Comment