lpg-cylinders
Kerala Government flash news latest news Kerala News

മലപ്പുറം ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ച് വിൽപന നടത്തുന്ന സംഘംപിടിയിൽ

മലപ്പുറം ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ച് വിൽപന നടത്തുന്ന സംഘംപിടിയിൽ. ചളിവെള്ളം ചൂടാക്കി പെർഷർ കുറച്ച് മറ്റൊരു സിലിണ്ടറിൽ മാറ്റി റീഫീൽ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവർത്തന രീതി. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ പ്രതിക്കായ് പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. രണ്ട് പേരാണ് ഇവിടെ ജോലിക്കുള്ളത്. ഒഴിഞ്ഞ സ്ഥലത്തേക്ക് ഭാരത് ഗ്യാസ് വാഹനം സ്ഥിരമായി പോകുന്നത് ശ്രദ്ധയിൽ പെട്ട വാർഡ് മെമ്പർ മജീദും പ്രദേശത്തെ സിവിൽ പോലീസ് ഓഫീസർ ആയ മധുസൂധനനും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.

ബംഗാൾ സ്വദേശികളായ സബോ സച്ചിൻ,ഹർദൻ ബെഹ്‌റ എന്നിവരാണ് പിടിയിലായത്.ചളിവെള്ളം ചൂടാക്കി പെർഷർകുറച്ച് മറ്റൊരു സിലിണ്ടറിൽ മാറ്റി റീഫീൽ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവർത്തന രീതി.

20 ദിവസം മുമ്പാണ് കേന്ദ്രം ആരംഭിച്ചതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. അതെ സമയം തട്ടിപ്പിന് പിന്നിലെ നടത്തിപ്പുകാരനെ പിടികൂടാൻ പോലീസിനായിട്ടില്ല ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ എന്നാണ് പ്രാധമിക വിവരം.പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി അനുസരിച്ച് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.ഇയാളെ പിടികൂടിയാൽ മാത്രമെ സംഘത്തിന്റെ പ്രവർത്തന രീതിയും ,കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തവരികയുള്ളു.

Read also:- കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി;മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആശ്വാസം

Related posts

“തളരാതെ ആവേശം, കുതിപ്പുമായി ഫഹദ്, കളക്ഷനില്‍ വമ്പൻ നേട്ടം”

Akhil

പ്രായത്തിൽ സംശയം തോന്നിയാൽ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയിൽ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ല : ഗതാഗത മന്ത്രി

Akhil

തൃശൂർ മെഡിക്കൽ കോളേജ് ഇന്ത്യൻ കോഫീഹൗസ്‌ ലൈസൻസ് സസ്പെൻഡ് ചെയ്തു ;

Sree

Leave a Comment