ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശംസകൾ നേർന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങളും. ഇന്ത്യൻ താരങ്ങൾക്കൊപ്പമാണ് രാജ്യത്തിനും ജനങ്ങൾക്കും വിദേശതാരങ്ങളടക്കം ആശംസ അർപ്പിച്ചത്. ഇതിനിടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസവും ഐപിഎല്ലിൽ ബാംഗ്ലൂരിന്റെ താരവുമായിരുന്ന ഡിവില്ലിയേഴ്‌സ്സിന്റെ സന്ദേശവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കൂടാതെ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്‌സണും ആശംസ അർപ്പിച്ചു.
മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്‌സൺ സന്ദേശം ഹിന്ദിയിൽ എഴുതിയപ്പോൾ എബിഡി ഇംഗ്ലീഷിലാണ് കുറിച്ചത്. 76-ാം സ്വാതന്ത്ര്യദിനത്തിൽ ഏറെ സന്തോഷം അറിയിക്കുന്നു. ഇന്ത്യയിൽ എന്ന് കളിച്ചപ്പോഴും അളവറ്റ സ്‌നേഹമാണ് ലഭിച്ചത്. ഞാനേത് ടീമിനൊപ്പം കളിക്കുന്നു എന്നതുപോലും കാണികൾ നോക്കാറില്ല. എല്ലാവർക്കും ആശംസ.
ഇന്ത്യയിലെ എല്ലാ ജനങ്ങളുടേയും കഠിന പരിശ്രമത്തിനെ കെവിൻ പീറ്റേഴ്‌സൺ പ്രശംസിച്ചു. ഈ നാട് കരുത്തോടെ മുന്നേറട്ടെ എന്നും പീറ്റേഴ്‌സൺ ആശംസിച്ചു.