deerlick astronomy village
Entertainment Trending Now

നക്ഷത്ര ഗ്രാമം; നക്ഷത്രങ്ങളെ കണ്ടു കൊതിതീർക്കാനും പഠിക്കാനും ഒരു ഗ്രാമം…

നക്ഷത്രങ്ങളെ ഇഷ്ടപെടാത്തവർ ആരാണുള്ളത്? രാത്രിയെ അതിസുന്ദരിമാക്കുന്നത് തന്നെ നക്ഷത്രങ്ങളാണ്. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം സ്വന്തമാക്കിയൊരു ഗ്രാമം. അങ്ങനൊരു ഗ്രാമത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഡീർലിക്ക് ജ്യോതിശാസ്ത്ര ഗ്രാമം എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. നക്ഷത്രങ്ങളെ കണ്ടു കൊതിതീർക്കാനും നക്ഷത്രങ്ങളെപറ്റി പഠിക്കാനും എല്ലാ സൗകര്യങ്ങളും ഒരുക്കിയ സ്ഥലമാണ് നക്ഷത്ര ഗ്രാമം. അറ്റ്ലാന്റിയിൽ നിന്ന് രണ്ട് മണിക്കൂർ മാറി ജോർജിയ എന്ന സ്ഥലത്താണ് ഡീർലിക് ജ്യോതിശാസ്ത്ര ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ജ്യോതിശാസ്ത്രത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഡീര്‍ലിക്. 96 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്തു ജ്യോതിശാസ്ത്രജ്ഞന്മാർ ചേർന്നാണ് ഇങ്ങനൊരു ഗ്രാമം ഒരുക്കിയത്. ജ്യോതിശാസ്ത്രപരമായ എല്ലാ കാര്യങ്ങൾക്കുമുള്ള കമ്മ്യൂണിറ്റിയും സ്റ്റേജിംഗ് ഏരിയയുമാണ് ഡീര്‍ലിക്ക്. 100 ഓളം മാത്രം ജനസംഖ്യയുള്ള ചെറിയൊരു സ്ഥലമാണിതെങ്കിലും നിരവധി വിനോദ സഞ്ചാരകർ ഇവിടെ എത്താറുണ്ട്. നിരീക്ഷകർക്കായി നിരവധി നിരീക്ഷണാലയങ്ങളും ഗ്രാമത്തിനകത്ത് നിർമ്മിച്ചിട്ടുണ്ട്.

Read also:- വെള്ളത്തിന്‌ മുകളില്‍ നിർമിച്ച ഒരു ന​ഗരം! ചരിത്രം കുറിക്കാനൊരുങ്ങി മാലിദ്വീപ്

ആയിരകണക്കിന് സഞ്ചാരപ്രിയരെത്തുന്ന സ്ഥലത്തു നിലവിൽ താമസിക്കുന്നവരല്ലാതെ പുറത്തുനിന്ന് വേറെ ആർക്കും തന്നെ വീട് നിർമ്മിച്ച് താമസിക്കുവാൻ സാധ്യമല്ല. ‌എന്നാല്‍ പൊതുജനങ്ങള്‍ക്ക് സ്റ്റാര്‍ വ്യൂ പാര്‍ട്ടികള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ഫീസ് അടച്ച് അവിടെ പ്രവേശിക്കാം. കൂടാതെ നക്ഷത്ര കാഴ്ച കാണാൻ എത്തുന്ന സഞ്ചാരികൾക്കും പ്രപഞ്ചത്തെ കുറിച്ച് പഠിക്കാനെത്തുവർക്കും നിരീക്ഷണാലയങ്ങൾ വാടകയ്ക്ക് എടുത്ത് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Story Highlights: about deerlick astronomy village

Related posts

പലസ്തീനെ പിന്തുണച്ച് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്; കർണാടകയിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു

sandeep

അരിക്കൊമ്പന്റെ സ്ഥിരം ആക്രമണം; അഞ്ചു വര്‍ഷത്തിനിടെ 11 തവണ തകര്‍ത്തു; റേഷന്‍കട വീണ്ടും പുതുക്കിപണിതു

sandeep

സംസ്ഥാനത്ത് നാലുപേർക്ക് നിപ; കനത്ത ജാ​ഗ്രതയിൽ കോഴിക്കോട്

sandeep

Leave a Comment