viral marine graduate
Entertainment Trending Now

ജോലി വേണമെന്ന പ്ലക്കാർഡും പിടിച്ച് പൊരിവെയിലത്ത് നിന്ന യുവാവിന് ജോലി വാഗ്ദാനം ചെയ്തത് 50 കമ്പനികൾ…

പഠിച്ച് കഴിഞ്ഞാൽ നല്ലൊരു ജോലി എല്ലാവരുടെയും സ്വപ്നം തന്നെയാണ്. അതിനായി തന്നെയാണ് നമ്മൾ ഇഷ്ടപെട്ട കോഴ്സ് പഠിക്കുന്നതും ഇഷ്ടമുള്ള കോളേജിൽ അഡ്മിഷൻ എടുക്കുന്നതും. എന്നാൽ ജോലി കിട്ടാൻ ബുദ്ധിമുട്ടുന്ന നിരവധി പേർ നമുക്ക് ചുറ്റും ഉണ്ട്. പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട ഒരു ജോലി ലഭിക്കാൻ വിചിത്രമായ ഒരു വഴി തേടിയ ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഐസക് ഖ്വാമേ അഡ്ഡെ എന്നാണ് യുവാവിന്റെ പേര്. സ്വദേശം ഘാന. റോഡിൽ വെയിലത്ത് നിന്നാണ് ഐസക് തൊഴിലവസരം തേടിയത്. അതിന്റെ ചിത്രം പകർത്തി ആരോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

വ്യത്യസ്തമായ വഴിയാണ് ഐസക് തേടിയതെങ്കിലും ജോലി തേടിയുള്ള ഈ ശ്രമം ആളുകൾക്ക് വളരെ ഇഷ്ടപ്പെട്ടു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രം പങ്കുവെച്ചത്. ഒടുവിൽ ഒന്നരമണിക്കൂർ നീണ്ട ആ നിൽപ്പ് ഫലം കണ്ടു എന്നതാണ് സത്യം. ഏകദേശം 50 കമ്പനികളിൽ നിന്ന് തനിക്ക് ഇപ്പോൾ ജോലി വാഗ്ദാനമുണ്ടായെന്നാണ് ഐസക് പറയുന്നത്. പ്ലക്കാർഡുമായി വഴിയരികിൽ നിൽക്കുന്ന ഫോട്ടോ കണ്ട് നിരവധി പേർ തന്നെ കളിയാക്കിയെന്നും അപ്പോൾ വിഷമം തോന്നിയെങ്കിലും ആ ശ്രമം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും ഐസക് പറയുന്നു.

Read also:- ഒരൊറ്റ ട്വീറ്റിൽ പ്ലാസ്റ്റിക് മുക്തമായി താജ്മഹൽ പരിസരം…

റോഡരികിലെ ഒരു ഗട്ടറിനടുത്തു നിൽക്കുന്ന ഐസക്കിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആദ്യത്തെ സ്ഥലത്ത് നിന്നപ്പോൾ നിരവധി പേർ തന്നെ നോക്കി പരിഹസിച്ചു. അവിടെ നിന്ന് വേറെ ഒരു സ്ഥലത്തേക്ക് മാറിനിന്നപ്പോൾ പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും പ്രതീക്ഷ കൈവിടരുതെന്ന് ആളുകൾ ആശംസിച്ചതായും ഐസക് പറയുന്നു. മറൈൻ സയൻസ് ബിരുദധാരിയാണെന്നും ഒരു ജോലി വേണമെന്നുമാണ് പ്ലക്കാർഡിൽ എഴുതിയത്. ജോലി ഉണ്ടെങ്കിൽ വിളിക്കാൻ വേണ്ടി സ്വന്തം ഫോൺ നമ്പറും കൊടുത്തിരുന്നു.

Story Highlights:  viral marine science graduate says:more than 50 companies want to give me job

Related posts

പ്രശസ്ത സിനിമാ നിർമ്മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു.

Sree

ഗുരുവായൂർ ക്ഷേത്രത്തിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 12 വർഷം തടവ്

Editor

ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ച നിലയിൽ

Akhil

Leave a Comment