online fake jobs
Kerala News Trending Now

ഓൺലൈനിലെ ജോലി തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാം ?

ഓൺലൈനിലൂടെ ജോലി വാഗ്ദാനങ്ങൾ കൂടുതലാണ്. കൊവിഡ് കാലമായതോടെ ഓൺലൈൻ ജോലികൾ/റിമോട്ട് വർക്ക് സാധ്യതകളും വർധിച്ചു. എന്നാൽ ഇതിനെല്ലാം ഇടയിൽ വ്യാജന്മാരുമുണ്ട്. ചില ഓൺലൈൻ ജോലി വാഗ്ദാനങ്ങൾ ശുദ്ധ തട്ടിപ്പാണ്. ഓൺലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് ജനങ്ങൾക്ക് പറഞ്ഞ് തിരകയാണ് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജ്. ( how to know online fake jobs )

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ഓൺലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ തിരിച്ചറിയണം

ഏതെല്ലാം വിധത്തിൽ ബോധവൽക്കരണം നടത്തിയാലും ഓൺലൈൻതട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിന് യാതൊരു കുറവുമില്ല. ഓൺ ലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം പേരുടെ പണം പോകുന്നുണ്ട്. പാർട്ട് ടൈം ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ സ്ത്രീകളാണ് കൂടുതലും ഇരയാകുന്നത്. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ എപ്പോഴും ജാഗ്രത കൂടിയേ തീരൂ. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക·

തട്ടിപ്പുകളാണ് കൂടുതലും കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ ധനനഷ്ടവും സമയനഷ്ടവുമാകും ഫലം. ഏതവസരം കണ്ടാലും കൃത്യമായി വിലയിരുത്തിയേ മുന്നോട്ടു പോകാവൂ.

പെട്ടെന്ന് പണക്കാരനാകാൻ നോക്കേണ്ട. വളരെ പെട്ടെന്നു കൂടുതൽ പണം സമ്പാദിക്കാമെന്നുള്ള വാഗ്ദാനങ്ങളുമായി ഒട്ടേറെ പേർ ഓൺലൈൻ ലോകത്തുണ്ട്. മനംമയക്കുന്ന വാഗ്ദാനങ്ങളിൽ വീണാൽ അനുകൂലമായതൊന്നും സംഭവിക്കാനിടയില്ല. മറിച്ച് വലിയ നഷ്ടമുണ്ടാകാനാണു സാധ്യത. ഒരു യഥാർത്ഥ കമ്പനി ഒരിക്കലും ജോലി വാഗ്ദാനം ചെയ്യുമ്പോൾ പണം ആവശ്യപ്പെടാറില്ല.
റജിസ്‌ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം നൽകിയുള്ള ഇടപാടുകളോട് ‘ഓ..വേണ്ട’ എന്നു തന്നെ പറയണം.

Read also:- ഓൺലൈനിൽ വാങ്ങിയ ബാഗിനുള്ളിൽ പണവും എടിഎം കാർഡും

എടിഎം നമ്പർ, പിൻ, ഒടിപി തുടങ്ങിയവ ചോദിക്കുന്നവരോട് ‘വലിയ’ നോ പറയണം. അജ്ഞാത പേമെന്റ് സൈറ്റുകളിലൂടെ ഒരിക്കലും പണം അയയ്ക്കരുത്. ജോബ് ഓഫർ നൽകുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനുണ്ട്. ന്മ കമ്പനിയുടെ കാതലായ വിവരങ്ങൾ വെബ്‌സൈറ്റിലില്ലെങ്കിൽ ഉറപ്പിക്കാം തട്ടിപ്പു തന്നെയെന്ന്. ന്മവെബ്‌സൈറ്റ് മുഖാന്തരമല്ല ഇത്തരം വാഗ്ദാനങ്ങൾ വരുന്നതെങ്കിൽ, വാഗ്ദാനം നൽകുന്ന വ്യക്തിയുടെ വിശ്വാസ്യത കൃത്യമായി മനസ്സിലാക്കണം.

Story Highlights: how to know online fake jobs

Related posts

ബാങ്ക് സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയെടുത്തു; രണ്ട് നൈജീരിയൻ സ്വദേശികൾ അറസ്റ്റിൽ

Sree

പീഡനത്തിനിരയായ പെൺകുട്ടി ജീവനൊടുക്കി

Akhil

സിപിഐ നേതാക്കള്‍ക്കെതിരെ സിപിഐഎം കള്ളക്കേസുകൊടുത്തെന്ന് ആരോപണം; കണ്ണൂരില്‍ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം

Akhil

Leave a Comment