Entertainment Special

ഓൺലൈനിൽ വാങ്ങിയ ബാഗിനുള്ളിൽ പണവും എടിഎം കാർഡും

ഇന്ന് മിക്കവരും തങ്ങളുടെ സേവനങ്ങൾ ഓൺലൈൻ വഴിയാണ് സ്വന്തമാക്കാറ്. പഴവും പച്ചക്കറിയും ഗാഡ്ജറ്റ്‌സും കോസ്‌മെറ്റിക് സാധനങ്ങളും തുടങ്ങി എല്ലാം നമുക്ക് ഇന്ന് ഓൺലൈൻ വഴി വാങ്ങിക്കാം. അതിൽ തന്നെ നിരവധി പറ്റിക്കപ്പെടലുകളും സാധനങ്ങൾ മാറിപോകുന്നതും തുടങ്ങി നിരവധി സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും വായിച്ചറിഞ്ഞിട്ടുണ്ട്. അങ്ങനെയൊരു സംഭവത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഓൺലൈനിൽ ബാഗ് ഓർഡർ ചെയ്ത യുവാവിന് ബാഗ് തുറന്നപ്പോൾ കിട്ടിയത് പണവും എടിഎം കാർഡും മറ്റു രേഖകൾ അടങ്ങിയ പേഴ്സാണ്.

തൃക്കരിപ്പൂർ പൂച്ചോലിലെ ടി.സഹലിന്റെ വീട്ടിലാണു സംഭവം. തന്റെ സഹോദരിയ്ക്ക് വേണ്ടി സഹലാണ് ബാഗ് ഓർഡർ ചെയ്തത്. ഇന്നലെ ബാഗ് കിട്ടിയപ്പോഴാണ് വീട്ടുകാരെ മുഴുവൻ ഞെട്ടിപ്പിച്ച് കൊണ്ട് സംഭവം നടന്നത്. ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ തത്ക്കാലം ബാഗ് കയ്യിൽ വെക്കാനാണ് പോലീസ് നിർദേശിച്ചത്. പിന്നീട് വീട്ടുകാരും സഹലും ചേർന്ന് എടിഎം കാർഡുമായി ബന്ധപ്പെട്ട ശാഖയിൽ ചെന്ന് വിവരം പറയുകയും ഉടമയുടെ നമ്പർ കണ്ടെത്തുകയും ചെയ്തു.

Read also:- ഒരൊറ്റ ട്വീറ്റിൽ പ്ലാസ്റ്റിക് മുക്തമായി താജ്മഹൽ പരിസരം…

അതിൽ നിന്ന് യുവതി ജമ്മുകാശ്മീരിൽ നിന്നാണെന്നും ഇപ്പോൾ ഡൽഹിയിലാണ് ജോലി ചെയ്യുന്നതെന്നും മനസിലായി. ഇതോടെ അവരെ ബന്ധപ്പെട്ട് കാര്യം അന്വേഷിച്ചു. അവരുടെ പേഴ്സിൽ ഉണ്ടായിരുന്ന ആറായിരം രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുകയും പേഴ്സും രേഖകളും കൊറിയറായി അയച്ചു നൽകുകയും ചെയ്തു. ആദ്യം ഈ ബാഗ് വാങ്ങിയത് ഇവരായിരുന്നു. ബാഗ് ഇഷ്ടപെടാത്തതിനാൽ അത് തിരിച്ചയച്ചു. ആ സമയത്ത് അതിനകത്ത് കുടുങ്ങിയതാണ് ഈ പേഴ്‌സ്. പേഴ്‌സ് കിട്ടാതെ നിരാശയിൽ ഇരിക്കുമ്പോഴാണ് യുവതിയെ തേടി സഹലിനെ ഫോൺ കോൾ എത്തുന്നത്. സഹലിന് അവർ നന്ദിയും രേഖപ്പെടുത്തി.

Related posts

വാടകക്കാര്‍ക്ക് വീടും പുരയിടവും ഇഷ്ടദാനം നല്‍കി

Sree

ട്വിറ്റർ ലേലം; കിളി പ്രതിമ വിറ്റുപോയത് 81 ലക്ഷത്തിലധികം രൂപയ്ക്ക്

Sree

ഈഫല്‍ ടവറിന് മുന്നില്‍ ഹൃദയം കൈമാറി ഹന്‍സികയും ഭാവിവരനും

sandeep

Leave a Comment