തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ വിവാഹം സംബന്ധിച്ച് കുറച്ചുനാളുകളായി സോഷ്യല്‍ മിഡിയയില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഹന്‍സിക വിവാഹിതയാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിരവധി വന്നെങ്കിലും താരം ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഹന്‍സിക തന്നെ തന്റെയും പ്രതിശ്രുത വരന്റെയും ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലാണ് ഈഫല്‍ ടവറിന് മുന്നില്‍ നിന്നുകൊണ്ട് ഹൃദയം കൈമാറുന്ന മനോഹര ചിത്രങ്ങള്‍ പങ്കുവച്ചത്.
സംരംഭകനായ സോഹേല്‍ ഖാട്ടൂരിയാണ് ഹന്‍സികയുടെ വരന്‍. സോഹേല്‍ ഹന്‍സികയോട് വിവാഹ അഭ്യര്‍ത്ഥ നടത്തുന്ന മനോഹര ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രണയ നഗരമെന്നറിയപ്പെടുന്ന പാരീസില്‍ വച്ചുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സിനിമാ ആരാകരും ഏറ്റെടുത്തുകഴിഞ്ഞു.
ഡിസംബര്‍ രണ്ടിനാകും ഇരുവരുടെയും വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനിലായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. ഡിസംബര്‍ മൂന്നിന് മെഹന്ദി ചടങ്ങും സംഗീത വിരുന്നും ഉണ്ടാകും.
READMORE : ഭൂമിക്ക് ഭീഷണിയോ? ‘പ്ലാനറ്റ് കില്ലര്‍’ ഛിന്നഗ്രഹ കൂട്ടത്തെ കണ്ടെത്തി