new-planet-killer-found
World News

ഭൂമിക്ക് ഭീഷണിയോ? ‘പ്ലാനറ്റ് കില്ലര്‍’ ഛിന്നഗ്രഹ കൂട്ടത്തെ കണ്ടെത്തി

സൂര്യന്റെ പ്രകാശത്താന്‍ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരുന്ന മൂന്ന് ഭീമാകാരമായ ഛിന്നഗ്രങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ബഹിരാകാശ ശാസ്ത്രജ്ഞര്‍. ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഈ ഛിന്നഗ്രഹക്കൂട്ടത്തെ പ്ലാനറ്റ് കില്ലര്‍ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഡാര്‍ക്ക് എനര്‍ജി ക്യാമറ ഉപയോഗിച്ച് കണ്ടെത്തിയ ഛിന്നഗ്രഹത്തെ കുറിച്ച് ദി ആസ്‌ട്രോണമിക്കല്‍ ജേണലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഈ ഛിന്നഗ്രഹത്തിന് 1.5 കിലോമീറ്റര്‍ (0.9 മൈല്‍) വലിപ്പമുണ്ട്. ഒരു ഭ്രമണപഥവും. ഭൂമിയുടെ നേര്‍ക്ക് ഈ ഛിന്നഗ്രം ഒരു ഭീഷണിയായി വരുമെന്ന് കരുതുന്നുണ്ടെങ്കിലും ഇത് എപ്പോള്‍ സംഭവിക്കുമെന്ന് വ്യക്തമല്ല. ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെയും ശുക്രന്റെയും ഭ്രമണപഥത്തില്‍ കാണപ്പെടുന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നതാണെങ്കിലും സൂര്യന്റെ വെളിച്ചം മൂലം അവയെ നിരീക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിലിയിലെ സെറോ ടൊലോലോ ഇന്റര്‍അമേരിക്കന്‍ ഒബ്‌സര്‍വേറ്ററിയിലെ ഡാര്‍ക്ക് എനര്‍ജി ക്യാമറ ഉപയോഗിച്ചാണ് ഈ ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നത്. 2022AP27, 2021 LJ4, 2021 PH27 എന്നിങ്ങനെയാണ് ഛിന്നഗ്രഹകൂട്ടത്തിന് പേരിട്ടിരിക്കുന്നത്.

ഇതില്‍ 2022AP27ആണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. 1.5 കിലോമീറ്റര്‍ വ്യാസമുള്ള, ഭൂമിയുടെ പാതയിലൂടെ കടന്നുപോകാന്‍ സാധ്യതയുള്ള ഭ്രമണപഥത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കണ്ടെത്തിയ ഏറ്റവും വലിയ ബഹിരാകാശ വസ്തുവാണിത്.

സൂര്യനില്‍ നിന്ന് വളരെ അകലെയുള്ള ഛിന്നഗ്രഹങ്ങളെ കണ്ടെത്താന്‍ എളുപ്പമാണ്. ഭൂമിക്കടുത്തുള്ള ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിലാണ് യഥാര്‍ത്ഥത്തില്‍ വെല്ലുവിളി. ഭൂമിയുടെയും ശുക്രന്റെയും ഭ്രമണപഥങ്ങള്‍ക്കുള്ളില്‍ പതിയിരിക്കുന്ന ഇത്തരം പാറകള്‍ സൂര്യരശ്മികള്‍ മൂലം കണ്ടെത്താന്‍ പ്രയാസമാണ്.

READMORE : ജൂനിയർ മോഡൽ ഇന്റർനാഷണൽ ദുബായിൽ നടത്തിയ ലോക സുന്ദരി മത്സരത്തിൽ താരമായി ഇടുക്കിയിലെ 10 വയസുകാരി

Related posts

വരുന്നു 4 തകർപ്പൻ വാട്ട്‌സ് ആപ്പ് ഫീച്ചറുകൾ.

Sree

എട്ടു ഇന്ത്യൻ പൗരന്മാർക്ക് ഖത്തറിൽ വധശിക്ഷ; നയതന്ത്ര നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ

Akhil

പ്രതാപം വീണ്ടെടുക്കാന്‍ റഷ്യ; ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനിറങ്ങാന്‍ ലൂണ 25

Akhil

Leave a Comment