India Kerala News latest news must read World News

അനസ്തേഷ്യ മരുന്നുകൾ ജീവനൊടുക്കാനുള്ള ടൂളാകുന്നു; ആശുപത്രികളിൽ മരുന്ന് കൈകാര്യം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനസ്തേഷ്യ മരുന്നുകൾ കൈകാര്യം ചെയ്യുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ.

ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരം ജില്ലയിൽ മാത്രം അനസ്തേഷ്യ മരുന്ന് കുത്തിവച്ച് മൂന്ന് ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്.

ശസ്ത്രക്രിയകൾ വേദനരഹിതമാക്കുന്ന അനസ്തേഷ്യ മരുന്നുകൾ ജീവനൊടുക്കാനുള്ള ടൂളായി മാറുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 10 ന് ആത്മഹത്യ ചെയ്ത ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ബിപിന്‍, ഡിസംബര്‍ അഞ്ചിന് സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡോ. ഷഹ്ന, ഒടുവില്‍ ഇന്നലെ ആത്മഹത്യ ചെയ്ത സീനിയര്‍ റസിഡന്റ് ഡോ. അഭിരാമി. മൂന്നുപേരും മരിച്ചത് അമിത അളവില്‍ അനസ്‌ത്യേഷ്യ മരുന്ന് കുത്തിവച്ച്.

പ്രൊപ്പൊഫോള്‍, കീറ്റമിന്‍, എറ്റോമിഡേറ്റ് എന്നീ മരുന്നുകളാണ് ജനറല്‍ അനസ്‌തേഷ്യയ്ക്കായി പൊതുവേ ഉപയോഗിക്കുന്നത്.

അമിത അളവില്‍ ഇത് ശരീരത്തില്‍ എത്തിയാല്‍ പേശികളുടെ പ്രവര്‍ത്തനം നിലയ്ക്കും.

പതിയെ ഉറക്കത്തിലേക്കും, പിന്നാലെ മരണത്തിലേക്ക്. അനസ്തേഷ്യ മരുന്നുകൾ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും ആശുപത്രികളിൽ അത് പാലിക്കപ്പെടുന്നില്ല.

പ്രസ്ക്രിപ്ഷൻ പോലുമില്ലാതെ ആർക്കും മരുന്ന് തരപ്പെടുത്താൻ കഴിയുന്ന സാഹചര്യമാണുള്ളത്.

ഫാർമസി സ്റ്റോറുകളിൽ നിന്ന് ഏതൊക്കെ യൂണിറ്റുകളിലേക്ക് മരുന്ന് പോയെന്നോ എത്ര ഡോസ് ഉപയോഗിച്ച് എന്നോ കണക്കുകൾ സൂക്ഷിക്കാറില്ല.

അനസ്തേഷ്യ മരുന്നുകളുടെ ദുരുപയോഗത്തിന് കാരണമായി ഡോക്ടർമാർ അടക്കം ചൂണ്ടിക്കാണിക്കുന്നതും ഈ തെറ്റായ കീഴ്വഴക്കമാണ്.

ALSO READ:മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; പ്രവൃത്തി ദിനമാക്കി ഉത്തരവ്, പ്രതിഷേധം

Related posts

ഫേസ്ബുക്ക് ജന്മം കൊണ്ട വീട് വില്പനയ്ക്ക്…

Sree

കുട്ടികൾ ഇരുചക്രവാഹനമോടിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസ്; രണ്ടര ലക്ഷം രൂപ പിഴയായി ഈടാക്കി

Akhil

കൊച്ചി ലേക്‌ഷോർ ആശുപത്രി കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

Gayathry Gireesan

Leave a Comment