India Kerala News must read National News Sports World News

ഐപിഎല്‍; കൊല്‍ക്കത്ത ഫൈനലില്‍; ഹൈദരാബാദിനെ തകര്‍ത്തത് 8 വിക്കറ്റിന്

ഐപിഎല്‍ 2024ലെ ആദ്യ ഫൈനലിസ്റ്റുകളെ തീരുമാനിക്കപ്പെടുന്ന ക്വാളിഫയര്‍ മത്സരത്തില്‍ ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ഫൈനലില്‍ പ്രവേശിച്ചു.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഹൈദരാബാദ് നല്‍കിയത് 160 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു. 19.3 ഓവറില്‍ 159 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു ഹൈദരാബാദ്.

വലിയ തകര്‍ച്ചയെ നേരിട്ട ഹൈദരാബാദിനെ താങ്ങിനിര്‍ത്തിയത് 55 റണ്‍സോടെ അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുല്‍ ത്രിപാഠിയായിരുന്നു.

അവസാന ഓവറുകളില്‍ പിടിച്ചുനിന്ന് 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും ഹൈദരാബാദിനെ ഭേദപ്പെട്ട് സ്‌കോറിലെത്തിച്ചു.

ഈ ടൂര്‍ണമെന്റിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നേടിയ സ്റ്റാര്‍ക്ക് ഈ മത്സരത്തില്‍ ആകെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് സ്വന്തമാക്കി കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി.

ഒരു ഘട്ടത്തില്‍ 126ന് 9 എന്ന നിലയില്‍ വീണ ഹൈദരാബാദിനെ 159ല്‍ എത്തിച്ചത് അവസാന ഓവറിലെ പാറ്റ് കമിന്‍സിന്റെ ബാറ്റിംഗാണ്.

മറുപടി ബാറ്റിംഗില്‍ തുടക്കം മുതല്‍ തന്നെ ആഞ്ഞടിച്ച കൊല്‍ക്കത്ത രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് വിജയം നേടിയത്. സുനില്‍ നരേന്റേയും ഓപ്പണറായി എത്തിയ ഗുര്‍ബാസിന്റേയും വിക്കറ്റുകള്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.

കൊല്‍ക്കത്തയ്ക്കുവേണ്ടി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വെങ്കിടേഷ് അയ്യരും അര്‍ദ്ധ സെഞ്ച്വറി നേടി. തോല്‍വി പിണഞ്ഞെങ്കിലും നാളെ നടക്കുന്ന മത്സരത്തിലൂടെ ഫൈനലിലെത്താനുള്ള സാധ്യതകള്‍ ഹൈദരാബാദിനുണ്ട്.

E24NEWSKERALA

Related posts

കേരളം വരൾച്ചയിലേക്ക് ? സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ 91% കുറവ്

Akhil

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ; ക്രെയ്‌നുകൾ ഇറക്കി

Akhil

ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും ഇന്ന് പൊതുദര്‍ശനം; സംസ്കാരം നാളെ …

Sree

Leave a Comment