സോൾട്ട് ആന്റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പന്റെ വേഷം ചെയ്തത് കേളുവായിരുന്നു. ഈ സിനിമയ്ക്ക് പുറമെ പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ – മീനാക്ഷി. മക്കൾ- പുഷ്പ, രാജൻ, മണി, രമ
READMORE : ആളില്ലാത്ത നേരത്ത് സൈമൺ ബ്രിട്ടോയുടെ വീട് കുത്തിത്തുറന്ന് പൊലീസ്; പരാതിയുമായി ഭാര്യ സീന