സ്വന്തം വീട്ടില്‍ 14 വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും പുരയിടവും ഇഷ്ടദാനം നല്‍കുകയാണ് ഒരു വീട്ടമ്മ. അടൂര്‍ മണ്ണടി മുഖംമുറി സ്വദേശിനി ചന്ദ്രമതിയമ്മ എന്ന 77 കാരിയാണ് സ്‌നേഹം കൊണ്ട് മാതൃക തീര്‍ത്തത്. ചന്ദ്രമതിയമ്മയുടെ ഈ തീരുമാനത്തിന് പിന്നില്‍ വലിയൊരു കരുതലിന്റെ കഥകൂടിയുണ്ട്.
14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സരസ്വതിയമ്മയുടം കുടുംബവും ചന്ദ്രമതിയമ്മയുടെ വീട്ടില്‍ വാടകക്കാരായി എത്തുന്നത്. കുറച്ച് മാസം വാടക കൊടുത്തു. ഇതിനിടെ സരസ്വതി ചേച്ചിയുടെ ഭര്‍ത്താവിന് അപകടം സംഭവിച്ചു. ശരീരം തളര്‍ന്നു കിടപ്പായി. ഇതിന് ശേഷം ചന്ദ്രമതിയമ്മ വാടക ചോദിച്ചില്ല. ആരുമില്ലാത്ത ചന്ദ്രമതിയമ്മയ്ക്ക് സരസ്വതി മകളായി, പൊന്നു കൊച്ചുമകളും. ഇതിനിടെ സരസ്വതി ചേച്ചിയുടെ ഭര്‍ത്താവ് മരിച്ചു. അതോടെ പൊന്നുവിനും സരസ്വതിക്കും താങ്ങും തണലുമായി ചന്ദ്രമതിയമ്മ. തന്റെ കാലശേഷം ഇരുവരും പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരരുതെന്നതാണ് ചന്ദ്രമതിയമ്മയുടെ ആഗ്രഹം.
READ ALSO:–സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു