Kerala News latest news must read

മറിയക്കുട്ടിക്ക് ഒരുമാസത്തെ ക്ഷേമപെൻഷൻ വീട്ടിലെത്തി കൈമാറി


ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ ഇറങ്ങിയ എൺപത്തേഴുകാരി മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചു.

ഒരു മാസത്തെ പെൻഷൻ തുകയാണ് ലഭിച്ചത്. വിവാദം ഹൈക്കോടതിയിൽ എത്തിനിൽക്കെയാണ് മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക ലഭ്യമാക്കിയത്.

അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക നൽകി. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പാർട്ടിയുടെ മുഖപത്രം ഒടുവിൽ മാപ്പു പറയുകയും ചെയ്തു.

പൊതുജനങ്ങൾക്കായിട്ടാണ് ഇറങ്ങിയത്. എല്ലാവർക്കും പെൻഷൻ കിട്ടണം.ഈ കളിയൊന്നും എന്റെ അടുത്തു നടക്കുകേല.

ഈ കാശുകൊണ്ട് രണ്ടു കിലോ ഇറച്ചി മേടിക്കണം, രണ്ടു കിലോ അരി മേടിക്കണം, അത് ഇത്രനാളും മുടങ്ങിക്കിടക്കുകയായിരുന്നു. ചായ കുടിച്ച കാശു കൊടുക്കണമെന്നും മറിയക്കുട്ടി പറയുന്നു.

ALSO READ:ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാ സംഗമവും പാരന്റിംഗ് ക്ലാസും

Related posts

2 മക്കൾ ചലനമറ്റ് കിടക്കുന്നത് കണ്ട് ബോധരഹിതനായി പിതാവ്……

Clinton

കൊടുവള്ളി പെട്രോൾ പമ്പിലെ മോഷണം: പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

Akhil

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിൻ്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു

Akhil

Leave a Comment