Arrest kerala Kerala News latest latest news theft

കൊടുവള്ളി പെട്രോൾ പമ്പിലെ മോഷണം: പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

കൊടുവള്ളിയിലെ പെട്രോൾ പമ്പിൽ പട്ടാപ്പകൽ കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. സ്വർണവും പണവും മോഷ്ടിച്ച ഇരുവരെയും പിടികൂടാൻ cctv ദൃശ്യങ്ങൾ സഹായകരമായി.

കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. പമ്പിനുള്ളിലെ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് പ്രതികൾ ഒന്നേക്കാൽ പവൻ്റെ സ്വർണമാലയും മൂവായിരം രൂപയും മോഷ്ടിച്ചത് . വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിൽ പോകാനായി ജീവനക്കാരി ബാഗ് എടുത്തപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ശേഷം cctv പരിശോധനയിൽ മോഷണ ദൃശ്യങ്ങൾ വ്യക്തമായി.

ആരും കാണാതെ കയറിവരുന്ന യുവാവ് ബാഗിൽ നിന്നും മോഷണം നടത്തി തിരികെ ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളിൽ കാണാം . തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളായ രണ്ട് യുവാക്കളെ പിടികൂടിയത്.

Related posts

ഇനി ഫോണ്‍ പേയിലൂടെയും ആദായ നികുതി അടയ്ക്കാം; നികുതിദായകര്‍ക്കായി പുതിയ ഫീച്ചര്‍

Akhil

തൃശ്ശൂരിൽ കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം

Akhil

സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 4.1 %

Sree

Leave a Comment