fire kerala Kerala News kozhikode latest latest news

കോഴിക്കോട് കാരശ്ശേരിയിൽ കൂട്ടിയിട്ട നിലയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി

കോഴിക്കോട് കാരശ്ശേരിയിൽ കൂട്ടിയിട്ട നിലയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തി പരിശോധന തുടങ്ങി. കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് തോണ്ടയിൽ റോഡിനരികിലാണ് വിവിധ പാക്കറ്റുകളിലായി സ്‌ഫോടക വസ്തുക്കൾ കണ്ടത്. നാട്ടുകാർ നടക്കുന്ന വഴിക്കരികിലായിരുന്നു യാതൊരു സുരക്ഷയുമില്ലാതെ 7 വലിയ പാക്കറ്റുകൾ കണ്ടെത്തിയത്. സമീപത്തുതന്നെ പ്രവർത്തിക്കുന്ന ക്വാറിയിലുള്ള സ്‌ഫോടക വസ്തുക്കൾ ആണെന്നാണ് സൂചന. സ്‌ഫോടക വസ്തുക്കളെ കുറിച്ച് അറിയില്ലെന്നാണ് സ്ഥലത്തെത്തിയ ക്വാറി ഉടമകൾ അറിയിച്ചത്. കണ്ടെത്തിയ പാക്കറ്റുകളെല്ലാം പോലീസ് പിടിച്ചെടുത്തു. സ്‌ഫോടക വസ്തുക്കൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കും. താൽക്കാലികമായി സൂക്ഷിച്ചതാണോ ഉപേക്ഷിച്ചതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Related posts

സൗദി ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Akhil

ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല; വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും നിയന്ത്രണം

Sree

തൃശൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു.

Sree

Leave a Comment