Arrest latest latest news

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ മോസ്കോയിലെ ഇന്ത്യൻ എംബസ്സി ജീവനക്കാരൻ പിടിയിൽ

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ റഷ്യയിലെ ഇന്ത്യൻ എംബസ്സി ജീവനക്കാരൻ അറസ്റ്റിലായി. മോസ്കോ എംബസ്സിയിലെ ജീവനക്കാരനും യു പി സ്വദേശിയുമായ സത്യേന്ദ്ര സിവാൽ ആണ് അറസ്റ്റിലായത്. രാജ്യദ്രോഹം അടക്കം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. 2021 മുതൽ ഇയാൾ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ സെക്യൂരിറ്റി അസിസ്റ്റൻഡ് ആയി ജോലി ചെയ്യുന്നുണ്ട്. പണം വാങ്ങി രഹസ്യ വിവരങ്ങൾ ചോർത്തി നൽകുന്ന സംഘവുമായി ഇയാൾ പ്രവർത്തിച്ചെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സൈനിക രഹസ്യങ്ങളടക്കം ഇയാളിൽ നിന്നും ചോർത്തിയെടുക്കുകയായിരുന്നു. ഡിജിറ്റൽ തെളിവുകളടക്കം ഇയാളിൽ നിന്നും കണ്ടെത്തിയെന്നാണ് സൂചന. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Related posts

ഷഹ്ന ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂര പീഡനം; മര്‍ദ്ദനമേറ്റതിന്റെ തെളിവ് പുറത്ത്

Akhil

ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും നേർക്കുനേർ; രണ്ട് ടീമിനും അതിനിർണായകം

Akhil

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

Akhil

Leave a Comment