kerala Kerala News KOCHI latest latest news

സർക്കാരിൻ്റെ വാക്ക് വിശ്വസിച്ച് വെട്ടിലായി മൽസ്യത്തൊഴിലാളികൾ

പൈതൃക സംരക്ഷണത്തിന് ചീനവലകൾ പുതുക്കി പണിയാനുള്ള പദ്ധതിയിൽ വെട്ടിലായി മൽസ്യത്തൊഴിലാളികൾ. സ്വന്തം നിലക്ക് ചീനവലകൾ നിർമിച്ചവർ കടക്കെണിയിൽ, പണം നൽകുമെന്ന സർക്കാർ വാഗ്ദാനം വെറുംവാക്കായി.
മരംകൊണ്ടുള്ള ചീനവലകളെ തനിമ ചോരാതെ നിലനിർത്തുകയായിരുന്നു പദ്ധതി. ചീനവല പൂർത്തിയാക്കിയാൽ പത്തു ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് അധികൃതർ പറഞ്ഞിരുന്നു. ഒരു വല പൂർത്തിയായി ബാക്കി പാതിവഴിയിലായി. സർക്കാർ ഉറപ്പിൽ തൊഴിലാളികൾ സ്വന്തം ചിലവിൽ പണി തുടങ്ങിയതാണ്. 11 മത്സ്യത്തൊഴിലാളികളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
അഞ്ചര ലക്ഷം മുടക്കിയ മത്സ്യത്തൊഴിലാളി വരെ ഉണ്ട്. പകുതി ചീനവലകളുടെയും പണി പാതിക്ക് നിലച്ചിരിക്കുകയാണ്.

Related posts

പൊലീസുകാരുടെ മരണത്തിൽ ദുരൂഹത

Sree

സ്വിഗ്ഗിക്ക് പുറമേ സൊമാറ്റോ ജീവനക്കാരും സമരത്തിലേക്ക്

Editor

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സർവ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ

Akhil

Leave a Comment