India Kerala News latest news must read National News

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സർവ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സർവ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ.

ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന ഇന്നും നാളെയും നടക്കും. കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ.

എസ് എൻ ജംഗ്ഷൻ – തൃപ്പൂണിത്തുറ റൂട്ടിൽ വിവിധ ഘട്ടങ്ങളിലായി കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം നടന്നു വരികയാണ്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന ഇന്ന് വൈകിട്ട് 4.30ന് ആരംഭിക്കും. സുരക്ഷാ പരിശോധനകൾ നാളെയും തുടരും.

സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൌകര്യങ്ങൾ, സിസ്റ്റം, സിംഗ്നലിംഗ്, ട്രാക്ക് തുടങ്ങിയവ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധിക്കും.

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതിന് മുൻപ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടേത്.

വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽലേ സുരക്ഷാ കമ്മീഷണർ ശ്രീ. അനന്ദ്. എം. ചൌധരിയാണ് പരിശോധന നടത്തുക.

1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്.

ഓപ്പൺ വെബ് ഗിർഡർ സാങ്കേതിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്.എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്.

ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക.

Related posts

കെ.ബി.ഗണേഷ് കുമാർ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരെഴുതി ചേർത്തു; സോളാര്‍ കേസിലെ ഗൂഢാലോചന പുറത്ത്

Akhil

ആവേശം വാനോളം; നെഹ്റു ട്രോഫി വള്ളംകളി മത്സരം രാവിലെ 11 മുതൽ: ഫൈനൽ വൈകിട്ട് നാലിന്

Akhil

കൊച്ചിയിൽ പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിൽ; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി.

Sree

Leave a Comment