kerala Kerala News latest latest news

വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പൽ യാത്ര തുടങ്ങി

വിഴിഞ്ഞത്തേക്കുള്ള ആദ്യകപ്പൽ മുന്ദ്ര തീരത്തുനിന്ന് യാത്ര തിരിച്ചു. ഷെൻ ഹുവ 11ന് കേരള തീരത്തെത്തും. ഓഗസ്റ്റ് 31നാണ് ചൈനയിൽ നിന്ന് കപ്പൽ യാത്ര തിരിച്ചത്. സെപ്റ്റംബർ 24ന് കപ്പൽ ഇന്ത്യൻ തീരത്തെത്തിയിരുന്നു. പക്ഷെ നേരെ മുന്ദ്ര തീരത്തേക്ക് നീങ്ങുകയായിരുന്നു. സെപ്റ്റംബർ 29ന് മുന്ദ്ര തീരത്തെത്തി. അവിടെ ക്രെയിനുകൾ ഇറക്കിയതിനുശേഷം ഇപ്പോൾ വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. ഒക്ടോബർ 11ഓടുകൂടി വിഴിഞ്ഞം തീരത്തേക്ക് കപ്പൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥയടക്കം ഇതിനനുകൂലമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഒക്ടോബർ 11ന് കപ്പൽ എത്തുമെങ്കിലും ഒക്ടോബർ 15നാണ് വിഴിഞ്ഞത്ത് കപ്പൽ എത്തുന്ന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കപ്പൽ ഏതെങ്കിലും സാഹചര്യത്തിൽ കപ്പൽ എത്താൻ വൈകുമോ എന്ന കാരണം കൊണ്ടുകൂടിയാണ് ചടങ്ങ് നീട്ടി 15ലേക്ക് മാറ്റിയത്. വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ക്രെയിനുകളുമായാണ് കപ്പൽ എത്തുന്നത്.

Related posts

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു

Akhil

കണ്ണൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

Akhil

മഹാരാഷ്ട്രയിലെ ഏക കോൺഗ്രസ് എംപി അന്തരിച്ചു

Akhil

Leave a Comment