മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു
kerala Kerala News latest latest news thrissur

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു

ചാവക്കാട്: മൊബൈൽ ഫോൺ അടുത്ത് വച്ച് ഇറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം നടക്കുന്നത്.

കാസിമിൻ്റെ മകൻ മുഹമ്മദ് ഫഹീമിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്ത് വച്ച് ഫഹീം ഉറങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതും ബെഡിന് തീപിടിച്ചതും.

പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് ഫഹീം എണീക്കുന്നത്. വീട്ടിൽ ഉണ്ടായിരുന്നവർ മുറിയിലെത്തി വെള്ളം ഒഴിച്ച് തീ അണക്കുകയായിരുന്നു. ബെഡ് ഭാഗികമായി കത്തി നശിച്ചു.

ഫോൺ പൊട്ടിത്തെറിച്ചതിൻ്റെ കാരണം വ്യക്തമല്ല. റെഡ്‌മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്.

Updated News Click Here

Excellence Group of Companies

Related posts

25 ലക്ഷത്തിൻ്റെ ന്യൂ ജെൻ ബൈക്കുകൾ കത്തിനശിച്ചു

Gayathry Gireesan

എംസി റോഡിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഒട്ടേറെപ്പേർക്ക് പരുക്ക്

Akhil

അയോധ്യ പ്രാണ പ്രതിഷ്ഠ; ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപ

Akhil

Leave a Comment