death kerala Kerala News latest latest news

കായിക മേളയിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥി ദേഹാസ്വാസ്ത്യത്തെ തുടർന്ന് മരിച്ചു; പോസ്റ്റ് കോവിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു

പത്തനംതിട്ട കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത് മടങ്ങവേ ആണ് വിദ്യാർത്ഥിയുടെ മരണം. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ വാർത്ത. അഴൂർ സ്വദേശി വിഘ്നേഷ് മനു(15) ആണ് ദേഹാസ്വാസ്ത്യത്തെ തുടർന്ന് മരിച്ചത്. പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ തുടർന്ന് വിഘ്നേഷ് ചികിത്സ തേടിയിരുന്നു. കായിക മേളയിൽ 3000 മീറ്റർ ഓട്ടത്തിൽ കുട്ടി പങ്കെടുത്തിരുന്നു. തുടർന്ന് വീട്ടിലെത്തിയതിനു ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. വയ്യാതായ കുട്ടിയെ പത്തനംതിട്ടയിലും തുടർന്ന് കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.അവിടെ വച്ചാണ് മരണം സംഭവിക്കുന്നത്. നിലവിൽ ഹൃദയാഘാദം മൂലമാണ് മാറണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. കൂടുതൽ വിശദമായ പരിശോധന ഡോക്ടർമാർ നടത്തും. വിദ്യാർത്ഥിയുടെ സംസ്കാരം ഇന്ന് നടക്കും.

Related posts

ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Akhil

സ്പാം മെസേജുകള്‍ക്ക് സ്റ്റോപ്പ്; വാട്‌സ്ആപ്പില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍

Akhil

സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകും; നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

Akhil

Leave a Comment