Alappuzha idukki kannur KASARAGOD kerala Kerala News KOCHI kottayam kozhikode latest latest news Malappuram palakkad Rain thrissur Weather

സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകും; നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്നുമുതൽ സെപ്‌തംബർ 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റെന്നാളോടെ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറും. ഇതിൻ്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. നാളെ മുതൽ സെപ്‌തംബർ 30വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

28/ 9/ 2023 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

29/ 9/ 2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

30/ 9/ 2023 : എറണാകുളം, ഇടുക്കി, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

കേരളത്തിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാദ്ധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Related posts

ആരാകും ജലരാജാവ്? ഫൈനലിൽ നാല് ചുണ്ടൻ വള്ളങ്ങൾ, ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി

Akhil

ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അന്തരിച്ചു

Akhil

രാത്രിയിൽ പ്രഥമികാവശ്യത്തിന് പുറത്തിറങ്ങിയ മണികണ്ഠൻ കൊല്ലപ്പെട്ടത് അതിക്രൂരമായി

Sree

Leave a Comment