Kerala News latest news must read

ആരാകും ജലരാജാവ്? ഫൈനലിൽ നാല് ചുണ്ടൻ വള്ളങ്ങൾ, ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി

നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനൽ മത്സരങ്ങൾക്ക് ഇനി മിനിറ്റുകൾ ബാക്കി. ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി. ഹീറ്റ്സ്സിൽ മികച്ച വിജയം കുറിച്ച് പി ബി സിയുടെ വീയപുരം ചുണ്ടൻ ഒന്നാമത് (4.18) മിനിറ്റ്. യുബിസി-നടുഭാഗം ചുണ്ടൻ രണ്ടാമത്(4.24 മിനിറ്റ്) ചമ്പക്കുളം ചുണ്ടൻ മൂന്നാമത്(4.26) മിനിറ്റ്. കേരള പൊലീസ് മഹാദേവികാട് കാട്ടിൽ തെക്കെതിൽ നാലാമത്( 4.27) മിനിറ്റ് എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ (പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്) ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടൻ (യുബിസി കൈനകരി), മൂന്നാം ഹീറ്റ്സിൽ കാട്ടിൽ തെക്കേതിൽ, (കെപിബിസി കേരള) നാലാം ഹീറ്റ്സിൽ തലവടി (ടിബിസി തലവടി), അഞ്ചാം ഹീറ്റ്സിൽ നിരണം എൻസിഡിസി എന്നിവരാണ് ഒന്നാമതെത്തിയത്. ഇവരിൽ ഏറ്റവും മികച്ച സമയത്തോടെ ഫിനിഷ് ചെയ്ത ആദ്യ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിക്കുക.

അഞ്ചാമതായ നിരണം എൻസിഡിസി പുറത്തായി. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചില്‍കാരും ഇത്തവണ ചുണ്ടൻ വള്ളങ്ങൾ തുഴയുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടർ ലാൻറ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങൾക്ക് ആരംഭം കുറിച്ച് പതാക ഉയർത്തിയത്.

Related posts

പെര്‍ഫ്യൂം ബോംബുമായി ഭീകരന്‍ പിടിയില്‍; അറസ്റ്റിലായത് അധ്യാപകന്‍…

Sree

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു.

Akhil

വിഴിഞ്ഞത്ത് പ്രതികൂല കാലാവസ്ഥ; രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും

Akhil

Leave a Comment