Teacher turned terrorist with perfume IED at Jammu&Kashmir
India Jammu & Kashmir latest news perfume IED Terrorist trending news Trending Now

പെര്‍ഫ്യൂം ബോംബുമായി ഭീകരന്‍ പിടിയില്‍; അറസ്റ്റിലായത് അധ്യാപകന്‍…

ജമ്മു കാശ്മീർ: ജമ്മു കശ്മീരിലെ നർവാൾ ഇരട്ട സ്ഫോടനത്തിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ അറസ്റ്റിൽ. പിടിയിലായ ആരിഫ് സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ. ഇരട്ട സ്ഫോടനത്തിന് ഉപയോഗിച്ച പെർഫ്യൂം ബോംബ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ജനുവരി 21 ന് നടന്ന ഇരട്ട സ്ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റിരുന്നു.

ആരെങ്കിലും സ്പർശിക്കുകയോ അമർത്തുകയോ ചെയ്താൽ ഉടൻ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള പെർഫ്യൂം ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരിൽ ഇത്തരമൊരു ബോംബ് കണ്ടെത്തുന്നത് ഇതാദ്യമാണെന്നും പൊലീസ് മേധാവി കൂട്ടിച്ചേർത്തു.

‘ജനുവരി 20ന് ഇയാൾ രണ്ട് ഐഇഡി ബോംബുകൾ സ്ഥാപിച്ചതായി ദിൽബാഗ് സിംഗ് പറഞ്ഞു. ജനുവരി 21ന് 20 മിനിറ്റ് ഇടവിട്ടാണ് ഇവ പൊട്ടിത്തെറിച്ചത്. വൻ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ഈ ഐഇഡികൾ സ്ഥാപിച്ചത്. റിയാസിയിലെ താമസക്കാരനും സർക്കാർ അധ്യാപകനാണ് ആരിഫ്. കഴിഞ്ഞ 3 വർഷമായി ലഷ്‌കർ ഇ തൊയ്ബയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. ഭീകരൻ ആരിഫിൽ നിന്ന് പെർഫ്യൂം ബോംബ് കണ്ടെടുത്തു’ – അദ്ദേഹം പറഞ്ഞു.

READ MORE: https://www.e24newskerala.com/

Related posts

ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം: ബുക്കിംഗ് നിരക്ക് പതിന്മടങ്ങ് വർധിപ്പിച്ച് അഹമ്മദാബാദിലെ ഹോട്ടലുകൾ

Akhil

ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു വനിത

Akhil

ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത

Sree

Leave a Comment