കണ്ണൂർ: കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവമുണ്ടായത്. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 4 പേരെ രക്ഷപ്പെടുത്തി.(car catches fire in kannur pregnant woman dies).
ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്.കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ(26), ഭർത്താവ് പ്രീജിത്ത്(32) എന്നിവരാണ് മരിച്ചത്. അപകടമുണ്ടായത് യുവതിയെ പ്രസവത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ്. അവർ കാറിന് മുൻ സീറ്റിൽ ഇരുന്നവരാണ്. പിന്നിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്ന് നാട്ടുകാർ പറയുന്നു.
READ MORE: https://www.e24newskerala.com/