ആനയെ കൊണ്ടുപോയ ലോറി തടഞ്ഞു വനം വകുപ്പ് കേസെടുത്തു
Elephant kerala Kerala News latest latest news thrissur

ആനയെ കൊണ്ടുപോയ ലോറി തടഞ്ഞു വനം വകുപ്പ് കേസെടുത്തു

തൃശ്ശൂർ: നാട്ടാന പരിപാലനചട്ടം ലംഘിച്ച് പൊരിവെയിലത്ത് ലോറിയിൽ കൊണ്ടുപോയ ആനയെ വനംവകുപ്പ് തടഞ്ഞു.

ഇടപ്പള്ളി-പാലക്കാട് ദേശീയപാതയിൽ നടത്തറ സിഗ്‌നൽ ജംഗ്ഷൻ സമീപത്ത് വച്ചാണ് വനം വകുപ്പ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ഫോഴ്‌സ് വാഹനം തടഞ്ഞത്.

എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചമ്പക്കര ശ്രീരാമൻ എന്ന ആനയെ ആമ്പല്ലൂരിൽ നിന്ന് പാലക്കാട്ടേക്ക് കൊണ്ടുപോകുകയായിരുന്നു.

നാട്ടാന പരിപാലന ചട്ടമനുസരിച്ച് പകൽ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് ആനകളെ വാഹനത്തിൽ കൊണ്ട് പോകാൻ പാടില്ല.


ഇത് ലംഘിച്ചതിനാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസെടുത്തത്. കാലിലും ദേഹത്തും മുറിവുകളുണ്ടെങ്കിലും ആനക്ക് വെള്ളിയാഴ്ച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതായി കാണുന്നുണ്ട്.

കാലിലെ മുറിവിൽ നിന്ന് പഴുപ് ഒലിക്കുന്ന നിലയിലാണ്. മുറിവിനു മുകളിൽ ചങ്ങല കിടക്കുന്നതിനാൽ ഇടയ്ക്കിടെ ആന കാലനക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്.

ആമ്പല്ലൂർ സ്വദേശിയാണ് ആനയെ പാട്ടത്തിനെടുത്തിരിക്കുന്നത്. ആനക്ക് തീറ്റയോ വെള്ളമോ വാഹനത്തിൽ ഉറപ്പാക്കിയിരുന്നില്ല. 52 വയസുള്ള ആനയുടെ ആരോഗ്യസ്ഥിതിയും മോശമാണ്.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

ഗുരുവായൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പാലിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; 4 പേർ അറസ്റ്റിൽ ഗുരുവായൂർ: പുന്നത്തൂർ റോഡിലുള്ള ആര്യഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച കേസിൽ നാല് പേർ പിടിയിൽ. എളവള്ളി കൊട്ടിലിങ്ങൽ വീട്ടിൽ മാനവ് (20), എളവള്ളി എളവള്ളിവീട്ടിൽ അഭിജിത്ത് (24), മുല്ലശ്ശേരി…

ഇന്ത്യ തെരയുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പിടിയിലായി ബെംഗളൂരുവിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പിടിയിൽ.

ദക്ഷിണാഫ്രിക്കയിൽ നിന്നാണ് മുഹമ്മദ് ഗൗസ് നയാസിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട്…

തിരൂരിൽ കാണാതായ കുഞ്ഞിൻ്റെ മൃതദേഹം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ഓടയിൽ നിന്നും കണ്ടെത്തി തൃശ്ശൂർ: തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി.

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. അമ്മയെ എത്തിച്ച് പോലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം…

നടൻ മാള അരവിന്ദൻ്റെ സഹോദരി സൗദാമിനി അന്തരിച്ചു മുറ്റിച്ചൂർ: ബാപ്പുനഗർ പൊന്നാനത്ത് സൗദാമിനി അന്തരിച്ചു. പ്രശസ്ത സിനിമ നടൻ മാള അരവിന്ദൻ്റെ സഹോദരിയാണ്. ഭർത്താവ് : പരേതനായ വേലായുധൻ. മക്കൾ: കവിത, തുഷാര, തനു. മരുമക്കൾ: ഷാജു, രമ്യ. സംസ്‌കാരം ശനിയാഴ്ച രാവിലെ…

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു.

പഴഞ്ഞി ചെറുതുരുത്തി സ്വദേശി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിൻ്റെ മകൾ അപർണ (18)യാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അക്ഷയ് എന്ന…

പോക്സോ കേസിൽ മതിലകത്ത് കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

മതിലകം: പോക്സോ കേസിൽ കോളേജ് വിദ്യാർത്ഥിയെ മതിലകം പോലീസ് അറസ്ററ് ചെയ്തു.

മതിലകം കളരിപ്പറമ്പ് സ്വദേശി മണ്ടത്ര വീട്ടിൽ ആദിത്യനെ (20)യാണ് മതിലകം പോലീസ് ഇൻസ്‌പെക്ടർ കെ നൗഫലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്….

കാശി ക്ഷേത്രത്തിന് സമീപത്തെ അനധികൃത മാംസ, മദ്യ വിൽപനശാലകൾ പൂട്ടി സീൽ ചെയ്‌ത്‌ അധികൃതർ കാശി ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകൾ അടച്ചുപൂട്ടിച്ച് അധികൃതർ.

കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മാംസ, മദ്യ വിൽപനശാലകളാണ് മുനിസിപ്പൽ കോർപ്പറേഷൻ സംഘവും പൊലീസും ചേർന്ന് പൂട്ടി സീൽ…

Related posts

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി: യുവാവ് കാമുകിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

Akhil

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; മുഴുവൻ പ്രതികൾക്കും വധശിക്ഷ

Akhil

ബൈക്കിലെത്തി സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന യുവാവ് അറസ്റ്റിൽ

Akhil

Leave a Comment