ഗുരുവായൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പാലിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; 4 പേർ അറസ്റ്റിൽ
Arrest Attack kerala Kerala News latest latest news thrissur

ഗുരുവായൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പാലിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; 4 പേർ അറസ്റ്റിൽ

ഗുരുവായൂർ: പുന്നത്തൂർ റോഡിലുള്ള ആര്യഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച കേസിൽ നാല് പേർ പിടിയിൽ.

എളവള്ളി കൊട്ടിലിങ്ങൽ വീട്ടിൽ മാനവ് (20), എളവള്ളി എളവള്ളിവീട്ടിൽ അഭിജിത്ത് (24), മുല്ലശ്ശേരി പെരുവല്ലൂർ പൂവന്തറ വീട്ടിൽ യദുകൃഷ്‌ണ (19), എളവള്ളി വാരിയപ്പിള്ളി വീട്ടിൽ റിഷാൽ എന്ന ഷാനു(19) എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറസ്ററ് ചെയ്‌തത്‌.

കഴിഞ്ഞ 28ന് ഗുരുവായൂർ മമ്മിയൂരിലുള്ള ആര്യഭട്ട കോളേജ് പ്രിൻസിപ്പൽ ഡേവിസി(65) നെ ഓഫീസ് മുറിയിൽ അതിക്രമിച്ചു കയറി ഇടിക്കട്ട കൊണ്ട് നെറ്റിയിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സബ് ഇൻസ്‌പെക്ടർ ഐ എസ് ബാലചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്ററ് ചെയ്തത്.

ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
സമീപ പ്രദേശത്തുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

മാസ്‌ക് ധരിച്ച് കോളേജിൽ എത്തിയ യുവാക്കൾ പ്രിൻസിപ്പാലിനെ അന്വേഷിക്കുകയും, പ്രിൻസിപ്പലിൻ്റെ റൂമിൽ കയറിയ ഒരാൾ ഡേവിസിനെ ആക്രമിക്കുകയുമായിരുന്നു.

സംഭവം കണ്ട് അധ്യാപികമാർ ഒച്ചവെച്ചതോടെ ഇരുവരും ഓടി രക്ഷപെടുകയായിരുന്നു. അധ്യാപകരുടെ സഹായത്തോടെ ഡേവിസിനെ ആശുപത്രിയിൽ എത്തിച്ചു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

ഇന്ത്യ തെരയുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പിടിയിലായി ബെംഗളൂരുവിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പിടിയിൽ.

ദക്ഷിണാഫ്രിക്കയിൽ നിന്നാണ് മുഹമ്മദ് ഗൗസ് നയാസിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട്…

തിരൂരിൽ കാണാതായ കുഞ്ഞിൻ്റെ മൃതദേഹം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ഓടയിൽ നിന്നും കണ്ടെത്തി തൃശ്ശൂർ: തിരൂരിൽ നിന്നും കാണാതായ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി.

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. അമ്മയെ എത്തിച്ച് പോലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം…

നടൻ മാള അരവിന്ദൻ്റെ സഹോദരി സൗദാമിനി അന്തരിച്ചു മുറ്റിച്ചൂർ: ബാപ്പുനഗർ പൊന്നാനത്ത് സൗദാമിനി അന്തരിച്ചു. പ്രശസ്ത സിനിമ നടൻ മാള അരവിന്ദൻ്റെ സഹോദരിയാണ്. ഭർത്താവ് : പരേതനായ വേലായുധൻ. മക്കൾ: കവിത, തുഷാര, തനു. മരുമക്കൾ: ഷാജു, രമ്യ. സംസ്‌കാരം ശനിയാഴ്ച രാവിലെ…

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു.

പഴഞ്ഞി ചെറുതുരുത്തി സ്വദേശി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിൻ്റെ മകൾ അപർണ (18)യാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അക്ഷയ് എന്ന…

പോക്സോ കേസിൽ മതിലകത്ത് കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

മതിലകം: പോക്സോ കേസിൽ കോളേജ് വിദ്യാർത്ഥിയെ മതിലകം പോലീസ് അറസ്ററ് ചെയ്തു.

മതിലകം കളരിപ്പറമ്പ് സ്വദേശി മണ്ടത്ര വീട്ടിൽ ആദിത്യനെ (20)യാണ് മതിലകം പോലീസ് ഇൻസ്‌പെക്ടർ കെ നൗഫലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്….

കാശി ക്ഷേത്രത്തിന് സമീപത്തെ അനധികൃത മാംസ, മദ്യ വിൽപനശാലകൾ പൂട്ടി സീൽ ചെയ്‌ത്‌ അധികൃതർ കാശി ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകൾ അടച്ചുപൂട്ടിച്ച് അധികൃതർ.

കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മാംസ, മദ്യ വിൽപനശാലകളാണ് മുനിസിപ്പൽ കോർപ്പറേഷൻ സംഘവും പൊലീസും ചേർന്ന് പൂട്ടി സീൽ…

26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട് രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്.

ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഇൻ്റലിജൻസ് മേധാവി അസം ചീമ (70) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദിൽ വച്ചാണ് ഇയാൾ…

Related posts

കേരളത്തിന് മൂന്നാം വന്ദേ ഭാരത്; ചെന്നൈ-ബംഗളൂരു-എറണാകുളം റൂട്ടില്‍ സർവീസ്

Akhil

മുനമ്പത്ത് ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി

Gayathry Gireesan

മൊബൈൽ ചാർജറിൽ കടിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു

Akhil

Leave a Comment