Kerala News latest news must read National News

26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്

രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്. ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഇൻ്റലിജൻസ് മേധാവി അസം ചീമ (70) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് വിവരം.

പാക്കിസ്ഥാനിലെ ഫൈസലാബാദിൽ വച്ചാണ് ഇയാൾ മരിച്ചതെന്നും ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു.

2000 കളുടെ തുടക്കത്തിൽ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം പാകിസ്ഥാനിലെ ബഹവൽപൂരിലേക്ക് ഒളിച്ചോടിയ പഞ്ചാബി സംസാരിക്കുന്ന ലഷ്കറെ ഭീകരനാണ് ചീമ. 26/11 മുംബൈ ആക്രമണത്തിൻ്റെയും, 2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടനത്തിൻ്റെ മുഖ്യസൂത്രധാരൻ.

അഫ്ഗാൻ യുദ്ധവിദഗ്‌ദ്ധനായിരുന്ന ചീമയ്ക്ക് മാപ്പ് റീഡിംഗിൽ വൈദഗ്ധ്യം ഉണ്ടായിരുന്നു.

ബഹവൽപൂരിൻ്റെ ലഷ്കർ കമാൻഡറായിരുന്ന ചീമ 2008-ൽ, ലഷ്കറിൻ്റെ മുതിർന്ന ഉദ്യോഗസ്ഥനായ സാക്കി-ഉർ-റഹ്മാൻ ലഖ്‌വിയുടെ ഓപ്പറേഷൻസ് അഡൈ്വസറായി നിയമിക്കപ്പെട്ടു.

ആറ് അമേരിക്കക്കാരുൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008 ആക്രമണം നടത്തിയ തീവ്രവാദികളെ പരിശീലിപ്പിച്ചുവെന്നാരോപിച്ച് യുഎസ് സർക്കാർ ഇയാളെ തെരയുകയായിരുന്നു.

ചീമയുടെ സംസ്കാരം ഫൈസലാബാദിലെ മൽഖൻവാലയിൽ നടന്നതായി റിപ്പോർട്ടിൽ പറയുന്നു.

ALSO READ:ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സമഗ്രമായ മറുപടി സർക്കാർ നൽകണമെന്ന് ഹൈക്കോടതി

EXCELLENCEGROUPOFCOMPANIES

E24NEWS

Related posts

കൊല്ലത്ത്‌ മദ്യമെന്ന് പറഞ്ഞുപറ്റിച്ചു കോള നൽകിയ ആളെ നാട്ടുകാർ ചേർന്ന് പിടികൂടി.

Akhil

വൈദ്യുതി ബിൽ അടച്ചില്ല; തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

Akhil

‘വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യം, ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല’; കെ കൃഷ്ണൻകുട്ടി

Akhil

Leave a Comment