Kerala News latest news Local News must read National News Trending Now

‘വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യം, ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല’; കെ കൃഷ്ണൻകുട്ടി


സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി 24 നോട്. ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വർധനവ് എത്രയേന്ന് റഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുമെന്നും പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലവും നിരക്ക് വർധനയും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി.

ഉപഭോക്താക്കള്‍ക്ക് മേല്‍ അമിതഭാരമുണ്ടാതെയാണ് വര്‍ധന നടപ്പാക്കുക. റഗുലേറ്ററി കമ്മീഷനാണ് വര്‍ധിപ്പിക്കേണ്ട നിരക്ക് തീരുമാനിക്കുന്നത്. ബോർഡ് ആവശ്യപ്പെടുന്ന വർധനവ് എന്തായാലും ഉണ്ടാകില്ല. വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന്‍ ഗുണഭോക്താക്കള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കേസ് തീര്‍പ്പായതോടെ നിരക്ക് വര്‍ധനയ്ക്ക് വേണ്ടിയുള്ള ബോര്‍ഡിന്റെ അപേക്ഷ റഗുലേറ്ററി കമ്മീഷന്‍ അടുത്ത ആഴ്ച പരിഗണിക്കും.


ALSO READ:https://shorturl.at/wDIN5

Related posts

വയനാട് മീനങ്ങാടിയിൽ യുവാവിനെ ആക്രമിച്ചു

Gayathry Gireesan

പഴമയുടെ കൂട്ടിന് അവസാനം; 58 വർഷം പഴക്കമുള്ള കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നു

Akhil

നരബലി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Editor

Leave a Comment