Attack kerala Kerala News latest latest news wayanad

വയനാട് മീനങ്ങാടിയിൽ യുവാവിനെ ആക്രമിച്ചു

വയനാട് മീനങ്ങാടിയിൽ യുവാവിനെ ഒരു സംഘം വീട്ടിൽ കയറി ആക്രമിച്ചു. പാടിക്കൽ വീട്ടിൽ അസ്‌കറിനാണ് മർദ്ദനമേറ്റത്. അസ്‌കറിനെ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ച മൂന്ന് മണിയോടുകൂടിയാണ് സംഭവം നടക്കുന്നത്.അസ്‌കറും അദ്ദേഹത്തിൻ്റെ പിതാവ് റസാക്കും വീട്ടിൽ ഉണ്ടായിരുന്നു. പിതാവിനെ അക്രമി സംഘം കെട്ടിയിട്ടതിനു ശേഷമാണ് അസ്‌കറിനെ മർദിച്ചത്. മർദ്ദനത്തിനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റ അസ്‌കർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇദ്ദേഹത്തിനെതിരെ മീനങ്ങാടി പോലീസ് സ്റ്റേഷനിലും വയനാട് മറ്റു സ്റ്റേഷൻ പരിധികളിലും നിരവധി കേസുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ പോലീസ് പരിശോധിക്കുകയാണ്. മീനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related posts

വാഹനാപകടം : നടൻ സൂരജ് കുമാറിന് വലതുകാൽ നഷ്ടപ്പെട്ടു

Akhil

അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിൽ തർക്കം

Akhil

മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം; ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തി

Gayathry Gireesan

Leave a Comment