fire kerala Kerala News latest latest news

മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം; ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തി

കോഴിക്കോട് ഇന്നലെ തീപിടിത്തമുണ്ടായ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തി. റിപ്പോർട്ട് നാളെ കളക്ടർക്ക് കൈമാറും. ഇന്നലെ രാവിലെയായിരുന്നു കോഴിക്കോട് കോർപറേഷൻ്റെ കീഴിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീ പിടിച്ചത്. വലിയ രീതിയിലുള്ള തീപിടുത്തമാണ് ഇന്നലെ ഉണ്ടായത്. മാസങ്ങളായി ഇവിടെ മാലിന്യ സംസ്കരണം നടക്കുന്നില്ല. മാസങ്ങളായി തന്നെ ഇവിടെ വൈദ്യതി കണക്ഷനുമില്ല. അതിനാൽ തന്നെ ഷോർട് സെർക്യൂട്ട് മൂലമല്ല തീപിടിത്തം ഉണ്ടായത് . തീപിടിത്തത്തിന് പിന്നിലെ കാരണമെന്തെന്ന് അറിയുന്നതിന് വേണ്ടി ഫയർ ഫോഴ്‌സും ഫോറൻസിക് സംഘവുമെല്ലാം പരിശോധന നടത്തിയിട്ടുണ്ട്. ഇതിൻ്റെ റിപ്പോർട്ട് നാളെ ജില്ലാ കളക്ടർക്ക് കൈമാറും.

Related posts

ജൂനിയർ എൻടിആർ സിനിമയുടെ റീ റിലീസ് ഷോയ്ക്കിടെ ആരാധകർ പടക്കം പൊട്ടിച്ചു; തിയറ്ററിൽ തീപിടുത്തം

Sree

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാനം; സർവീസ് നടത്തി എയർ ഇന്ത്യ

Sree

“ഏഷ്യയിൽ ഏറ്റവും വലുത്”; വേൾഡ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാർഡൻ

Akhil

Leave a Comment